(www.kl14onlinenews.com)
(20-Sep -2022)
തിരുവനന്തപുരം :
സംസ്ഥാന സര്‍ക്കാറിൻ്റെ തിരുവോണം ബംപറായ ബിആര്‍ 87 ലോട്ടറി നറുക്കെടുപ്പിലെ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് 25 കോടി സ്വന്തമാക്കി ചരിത്രത്തിലിടം നേടിയത്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. കഴിഞ്ഞ ദിവസം ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ എത്തി അനൂപ് ടിക്കറ്റ് കെെമാറി. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെന്നിനാണ് അനൂപ് ടിക്കറ്റ് കെെമാറിയത്. നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് സമ്മാനത്തുക ഇനി അനൂപിൻ്റെ അക്കൗണ്ടിൽ എത്തും.
അനൂപിന് ഒന്നാം സമ്മാനം ലഭിച്ച വിവരമറിഞ്ഞ് സഹായാഭ്യർത്ഥനകളും അദ്ദേഹത്തെ തേടി എത്തിത്തുടങ്ങി. ഓണം ബംപർ സമ്മാനത്തുകയായി 25 കോടി ലഭിച്ചെന്ന് അറിഞ്ഞതോടെ കഴിഞ്ഞ ദിവസം സഹായമഭ്യർത്ഥിച്ച് നിരവധിപ്പേർ തൻ്റെ വീട്ടിൽ എത്തിയെന്ന് അനൂപ് പറഞ്ഞു. പല ആവശ്യങ്ങളായാണ് അവർ എത്തിയത്. പലർക്കും വീടുവച്ചു നൽകണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ചിലർക്ക് ഭക്ഷണത്തിനും മരുന്നിനും പണം വേണമെന്ന ആവശ്യവുമുണ്ടായിരുന്നു. വീട്ടിൽ നേരിട്ടെത്തി മാത്രമല്ല, ഫോണിലൂടെയും സഹായമഭ്യർത്ഥിച്ച് വിളിക്കുന്നുണ്ടശന്നും അനൂപ് വ്യക്തമാക്കി.
ഇതിനിടെ നിരവധി വാട്സ് ആപ്പ് സഹായാഭ്യർത്ഥനകളും അനൂപിനെ തേടിയെത്തുന്നുണ്ട്. തങ്ങളുടെ കഷ്ടസ്ഥിതി വെളിവാക്കുന്ന വീഡിയോ ഉൾപ്പെടെ വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്തുകൊണ്ടാണ് പലരും സഹായാഭ്യർത്ഥന നടത്തുന്നത്. തന്നോട് നേരിട്ടും അല്ലാതേയും സഹായാഭ്യർത്ഥന നടത്തുന്നവരോ് ഒരു കാര്യമാണ് അനൂപ് പൊതുീവായി പറയുന്നത്. തനിക്ക് കുറച്ചു സമയം വേണമെന്നും അതുകഴിഞ്ഞ് കാര്യങ്ങൾ തീരുമാനിക്കാമെന്നുമാണ് അനൂപ് അവർക്ക് നൽകുന്ന വാക്ക്.
കഴിഞ്ഞ ദിവസം അനൂപ് ലോട്ടറി ഡയറക്ടറേറ്റിലെത്തി ടിക്കറ്റ് കൈമാറിയിരുന്നു. ലോട്ടറി പണം എങ്ങനെ ഉപയോഗിക്കണമെന്ന് പരിശീലനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടികൾ സമ്മാനമടിക്കുന്നവർക്ക് പണം ഫലപ്രദമായി വിനിയോഗിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനുമുള്ള പരിശീലനം സർക്കാർ നൽകുമെന്ന വാർത്തകൾ നേരത്തേ എത്തിയിരുന്നു. അതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ഡയറക്ടർ അനൂപിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെ കനറാ ബാങ്ക് മണക്കാട് ശാഖയിലെ അക്കൗണ്ട് വിവരങ്ങളും ആധാറും തിരിച്ചറിയൽ കാർഡും പേരെഴുതി ഒപ്പിട്ട ലോട്ടറി ടിക്കറ്റും മറ്റ് രേഖകളുമായി ബാങ്ക് പ്രതിനിധിക്കൊപ്പമാണ് അനൂപ് ഡയറക്ടറേറ്റിലെത്തിയത്. ലോട്ടറി ടിക്കറ്റുമായി അനൂപ് എത്തുമെന്ന വിവരമറിഞ്ഞ് ഓഫീസിൽ എല്ലാം സജ്ജമായിരുന്നു. അനൂപ് രാവിലെ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എത്തിയാൽ രേഖകളുടെ പരിശോധന കഴിഞ്ഞ് വൈകിട്ടോടെ സമ്മാനത്തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനും ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു. എന്നാൽ അനൂപ് എത്തിയത് ഉച്ചയ്ക്കായിരുന്നു. അതുകൊണ്ട് പണം ഇന്ന് കെെമാറുമെന്നും ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചു.
മലേഷ്യയിൽ പോകാനിരിക്കവേയാണ് അനൂപിനെ ലോട്ടറി ഭാഗ്യം തേടിയെത്തിയത്. ലോട്ടറി ടിക്കറ്റ് എടുക്കുവാൻ കാശ് തികയാതെ വന്നപ്പോൾ മകൻ്റെ കാശ് കുടുക്ക പൊട്ടിച്ചെടുത്ത 50 രൂപയും കൂടി ചേർത്താണ് അനൂപ് ഭാഗ്യം പരീക്ഷിച്ചത്. ആ പരീക്ഷണം വൻ വിജയമായി. ആറുമാസം ഗർഭിണിയായ ഭാര്യഉൾപ്പെടെയുള്ള കുടുംബത്തിന് അമ്പരപ്പിൻ്റെ ദിവസമായിരുന്നു ഇന്നലെ. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ പഴവങ്ങാടി ശാഖയിൽ നിന്നെടുത്ത ടിക്കറ്റിലാണ് ഒന്നാം സമ്മാനം തേടിയെത്തിയത്. ടിക്കറ്റ് എടുത്തത് നറുക്കെടുപ്പിന്റെ തലേദിവസം രാത്രി 7.30നും. അവസാന നിമിഷം ടിക്കറ്റ് എടുത്തിട്ടും അനൂപിനെ ഭാഗ്യദേവത കെെവിട്ടില്ല.
30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്. അനൂപിൻ്റെ പിതൃസഹോദരിയുടെ മകള്‍ സുജയയുടെ കെെയിൽ നിന്നുമാണ് അനൂപ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കെെയിൽ കിട്ടുക 15.75 കോടിയാണ്. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിച്ചു. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്
Post a Comment