അധ്യാപക ദിനത്തില്‍ ആദരിച്ചു

(www.kl14onlinenews.com)
(05-Sep -2022)

അധ്യാപക ദിനത്തില്‍ ആദരിച്ചു
കാസര്‍കോട്‌: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്‌ ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ ചന്ദ്രഗിരി അധ്യാപകനെ ആദരിച്ചു. കാസര്‍കോട്ടെ പഴയ കാല അധ്യാപകനും, ഒരു കാലത്ത്‌ കാസര്‍കോടിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന മമ്മുഞ്ഞി മാഷ്‌ കാസര്‍കോടിനെയാണ്‌ ആദരിച്ചത്‌.

ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ ചന്ദ്രഗിരി പ്രസിഡണ്ട്‌ എം.എം.നൗഷാദ്‌ ഉപഹാരവും, സെക്രട്ടറി ഷാഫി.എ. നെല്ലിക്കുന്ന്‌ പൊന്നാടയും അണിയിച്ചു.
ട്രഷറര്‍ എം.എ സിദ്ദീഖ്‌, ജലീല്‍ മുഹമ്മദ്‌, ഫാറൂഖ്‌ കാസ്‌മി, ഷരീഫ്‌ കാപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post