രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

(www.kl14onlinenews.com)
(12-Sep -2022)


രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. പുതുതായി 5,221 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,45,00,580 ആയി. അതേസമയം സജീവ കേസുകള്‍ 47,176 ആയി കുറഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കേരളത്തില്‍ നാല് കോവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതുള്‍പ്പെടെ 24 മണിക്കൂറിനിടെ മരണം 15 ആയി. ഇതോടെ മരണസംഖ്യ 5,28,165 ആയി ഉയര്‍ന്നു. രാവിലെ 8 മണിക്ക് അപ്ഡേറ്റ് ചെയ്ത കണക്കുകള്‍ പ്രകാരമാണിത്. റിപോര്‍ട്ട് ചെയ്ത് ആകെ കേസുകളില്‍ 0.11 ശതമാനം സജീവ കേസുകളാണ്, അതേസമയം ദേശീയ രോഗമുക്തി നിരക്ക് 98.71 ശതമാനമായി ഉയര്‍ന്നതായും മന്ത്രാലയം അറിയിച്ചു.

പ്രതിദിന കേസുകളില്‍ 24 മണിക്കൂറിനുള്ളില്‍ 769 കേസുകളുടെ കുറവാണ് രേഖപ്പെടുത്തയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.82 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.72 ശതമാനവും രേഖപ്പെടുത്തി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,39,25,239 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 215.26 കോടി ഡോസ് കോവിഡ് -19 വാക്‌സിന്‍ രാജ്യത്ത് നല്‍കിയിട്ടുണ്ട്.

രാജ്യത്തെ കോവിഡ് കേസുകളിലെ കണക്കുകള്‍ ഇങ്ങനെ പോകുന്നു. 2020 ഓഗസ്റ്റ് 7-ന് 20 ലക്ഷം, ഓഗസ്റ്റ് 23-ന് 30 ലക്ഷം, സെപ്റ്റംബര്‍ 5-ന് 40 ലക്ഷം, സെപ്റ്റംബര്‍ 16-ന് 50 ലക്ഷം എന്നിങ്ങനെ ഇന്ത്യയിലെ കോവിഡ്-19 എണ്ണം കടന്നു. സെപ്റ്റംബര്‍ 28-ന് ഇത് 60 ലക്ഷം, ഒക്ടോബര്‍ 11-ന് 70 ലക്ഷം എന്നിങ്ങനെ കടന്നു. ഒക്ടോബര്‍ 29-ന് ഇത് 80 ലക്ഷം, നവംബര്‍ 20-ന് 90 ലക്ഷം, ഡിസംബര്‍ 19-ന് ഒരു കോടി ഇങ്ങനെ പോകുന്നു കണക്കുകള്‍.

Post a Comment

Previous Post Next Post