കാസര്‍കോട് മിന്നല്‍ ചുഴലിയില്‍ വീടുകള്‍ തകര്‍ന്നു, വ്യാപക കൃഷിനാശം

(www.kl14onlinenews.com)
(12-Sep -2022)

കാസര്‍കോട് മിന്നല്‍ ചുഴലിയില്‍ വീടുകള്‍ തകര്‍ന്നു, വ്യാപക കൃഷിനാശം

കാസര്‍കോട്: ജില്ലയിലുണ്ടായ മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 150 ഓളം മരങ്ങള്‍ കടപുഴകി വീണു. മേഖലയില്‍ വ്യാപകമായ കൃഷി നാശവുമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് കാസര്‍കോട് മാന്യയിലെ പട്ടാജെ, മല്ലടുക്ക എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് ഉണ്ടായത്. ഇന്നലെ രാത്രി പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് മിന്നല്‍ ചുഴലി ഉണ്ടായത്.

ഇതിന് പുറമെ തൃശ്ശൂരില്‍ ചാലക്കുടിപ്പുഴ തീരത്തും പുലര്‍ച്ചെ മൂന്നരയോടെ ചുഴലിക്കാറ്റുണ്ടായി. ശക്തമായ കാറ്റില്‍ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകര്‍ന്നു വീണു. വീടുകളുടെ റൂഫിംഗ് ഷീറ്റുകളും പറന്നുപോയിട്ടുണ്ട്. കൃഷി, റവന്യൂ, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മരങ്ങള്‍ വെട്ടിമാറ്റുകയും നാശനഷ്ടം വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് മഴമുന്നറിയിപ്പ് തുടരുന്നതിനിടെയാണ് ഇത്തരത്തിലുളള ചുഴലിക്കാറ്റുകളും ഉണ്ടാകുന്നത്. പ്രാദേശികമായി രൂപം പ്രാപിക്കുന്ന ഇത്തരം കാറ്റുകള്‍ പ്രവചിക്കാന്‍ കഴിയില്ല എന്നതാണ് മിന്നല്‍ ചുഴലിയുടെ പ്രത്യേകത.

Post a Comment

Previous Post Next Post