'ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ' പ്രവർത്തനം അഭിനന്ദനാർഹം: എ.കെ.എം അഷ്‌റഫ്‌ എംഎൽഎ

(www.kl14onlinenews.com)
(12-Sep -2022)


'ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ' പ്രവർത്തനം അഭിനന്ദനാർഹം: എ.കെ.എം അഷ്‌റഫ്‌ എംഎൽഎ
കുമ്പള:നാടിനും സമൂഹത്തിനും നന്മയാർന്ന പ്രവർത്തനങ്ങൾ നൽകി ജനങ്ങൾക്കിടയിൽ മികവുകാട്ടിയവരെ അഭിനന്ദിക്കാൻ മുന്നോട്ടുവന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രവർത്തനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും മഞ്ചേശ്വരം മണ്ഡലം എം എൽ എ എ.കെ.എം.അഷ്‌റഫ്‌ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച കുമ്പള സർക്കിൾ ഇൻസ്പെക്ടർ പ്രമോദ്, സി ബി എസ് സി പരീക്ഷയിൽ ദേശീയ തലത്തിൽ മൂന്നാം സ്ഥാനം നേടിയ കുമാരി പ്രാർത്ഥന,ജീവ കാരുണ്യ രംഗത്തെ നിറ സാനിധ്യം മസ്കറ്റ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറർ അബൂ റോയൽ എന്നിവരെ ആദരിക്കാൻ ആരിക്കാടി കെ പി റിസോർട്ടിൽ സംഘടിപ്പിച്ച 'ഓണനിലാവ് 2022' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. കാസർഗോഡ് ഡി വൈ എസ് പി ബി.മനോജ് മുഖ്യാതിഥിയായിരുന്നു.എ കെ ആരിഫ് അധ്യക്ഷതവഹിച്ചു.

ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്‌റഫ്‌ കർള  സ്വാഗതം പറഞ്ഞു.  പ്രമുഖ മാധ്യമ പ്രവർത്തകൻ ടി എ ഷാഫി മുഖ്യ പ്രാഭാഷണം നടത്തി. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസുഫ്, വൈ: പ്രസിഡണ്ട് നാസർ മൊഗ്രാൽ, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈ: പ്രിസിഡണ്ട് മുജീബ് കമ്പാർ,ബ്ലോക്ക് മെമ്പർ സുകുമാരൻ കുതിരപ്പാടി,മജീദ് തെരുവത്ത്, ബിഎ റഹ്മാൻ ആരിക്കാടി, യൂസുഫ് ഉളുവാർ,  അസീസ് പെർമൂദെ മുനീർ ബെരിക്കെ, സെഡ് എ മൊഗ്രാൽ, ഖയ്യും മാന്യ,ലക്ഷമണ പ്രഭു, രവി പൂജാരി, സത്താർ ആരിക്കാടി, ടി എം ശുഹൈബ്, ഇബ്രാഹിം ബത്തേരി ,കെ എം അബ്ലാസ്,മുഹമ്മദ് അബ്കോ കെ പി മുനീർ,റിയാസ് മൊഗ്രാൽ,എം ജി എ റഹ്മാൻ, ആസിഫ് കരോട, ലത്തീഫ് ഉളുവാർ,അബ്ബാസ് കാർള,ഐ മുഹമ്മദ് റഫീഖ്,ബി എൻ മുഹമ്മദലി,  കെ എം അസീസ് സംബന്ധിച്ചു.

Post a Comment

Previous Post Next Post