തെരുവുനായ പ്രശ്‌നപരിഹാരത്തിന് നാലംഗ സമിതി രൂപീകരിക്കും; എം ബി രാജേഷ്

(www.kl14onlinenews.com)
(13-Sep -2022)

തെരുവുനായ പ്രശ്‌നപരിഹാരത്തിന് നാലംഗ സമിതി രൂപീകരിക്കും; എം ബി രാജേഷ്
തിരുവനന്തപുരം :
സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍
എബിസി പദ്ധതി നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തില്‍ ഏകോപന സമിതി രൂപീകരിക്കാന്‍ തീരുമാനം. കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന നാലംഗ സമിതി ജില്ലാ അടിസ്ഥാനത്തില്‍ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മന്ത്രിമാരായ എംബി രാജേഷും കെ രാജനും വിശദീകരിച്ചു.

കൊവിഡ്, പ്രളയ കാലത്ത് നടത്തിയ ജനകീയ ഇടപെടലിന് സമാനമായ രീതിയിലുളള ഇടപെടലാണ് തെരുവ് നായ പ്രശ്‌നത്തിലും ഉണ്ടാകുകയെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് കൂടി കിടക്കുന്ന മാലിന്യം നീക്കാന്‍ കര്‍ശന നടപടിയെടുക്കണം. ഹോട്ടലുകള്‍, കല്യാണ മണ്ഡലം മാസം വ്യാപാരികള്‍ അടക്കമുള്ളവരുടെ യോഗം വിളിച്ച് ചേര്‍ക്കണം. എംഎല്‍എമാരുടെ കൂടി നേതൃത്വത്തില്‍ മണ്ഡലം തല യോഗം വിളിക്കണം. തെരുവുനായ പ്രശ്‌നം വേഗത്തില്‍ തന്നെ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഷെല്‍റ്റര്‍, വാക്‌സിനേഷന്‍, എബിസി പദ്ധതിയടക്കം ദിവസേനെ നടപ്പാക്കും. ബന്ധപ്പെട്ടവര്‍ അത് കൃത്യമായി മോണിറ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post