ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കി കോലി

(www.kl14onlinenews.com)
(13-Sep -2022)

ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കി കോലി
മുംബൈ :
ക്രിക്കറ്റ് ലോകത്തെ റെക്കോര്‍ഡുകള്‍ ഓരോന്നായി കീഴടക്കുന്നത് പതിവാക്കിയ താരമാണ് വിരാട് കോഹ്ലി. കളത്തിനകത്തും പുറത്തും വിരാട് കോഹ്ലി ചെലുത്തുന്ന സ്വാധീനവും വളരെ വലുതാണ്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയിലും താന്‍ 'കിംഗ്' ആണെന്ന് തെളിയിച്ചിരിക്കുകയാണ് കോഹ്ലി.

21.1 കോടി ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള വിരാട് കോഹ്ലി ട്വിറ്ററില്‍ 5 കോടി ഫോളോവേഴ്സില്‍ എത്തുന്ന ആദ്യ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ക്രിക്കറ്റ് താരവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (45 കോടി), ലയണല്‍ മെസ്സി (33.3 കോടി) എന്നിവര്‍ക്ക് ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന മൂന്നാമത്തെ കായിക താരവുമാണ് 33കാരനായ കോഹ്ലി. ഫേസ്ബുക്കില്‍ കോഹ്ലിക്ക് 4.9 കോടി ഫോളോവേഴ്സ് ഉണ്ട്. ഇതോടെ കോഹ്ലിയുടെ സോഷ്യല്‍ മീഡിയ ഫോളേവേഴ്‌സിന്റെ എണ്ണം 31 കോടിയായി മാറി.

അടുത്തിടെ സമാപിച്ച 2022 ഏഷ്യാ കപ്പില്‍ കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. രണ്ട് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററും ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍സും നേടിയ താരമായി കോഹ്ലി മാറിയിരുന്നു. അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ മൂന്നക്കം കടന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ നീണ്ട സെഞ്ച്വറി വരള്‍ച്ച കോഹ്ലി അവസാനിപ്പിക്കുകയും ചെയ്തു. 1019 ദിവസങ്ങള്‍ക്ക് ശേഷമാണ് കോഹ്ലി വീണ്ടുമൊരു സെഞ്ച്വറി നേടുന്നത്.

Post a Comment

Previous Post Next Post