(www.kl14onlinenews.com)
(02-Sep -2022)
അമ്പലത്തറ: അമ്പലത്തറ തണൽ സ്നേഹവീട് അന്തേവാസികൾക്ക് ഒപ്പം ഓണമാഘോഷിച്ച് കാസർഗോഡ് ഗവൺമെൻറ് കോളേജ് എൻ എസ് എസ് യൂണിറ്റ്. ഒത്തൊരുമയുടെ പുത്തൻ ഓണം സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്ന വിഭാഗത്തോടൊപ്പം ആഘോഷിക്കാം എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് പരിപാടി സംഘടിപ്പിച്ചത്. കോളേജിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ രജിസ്ട്രേഷൻ ഫീസിലൂടെ സമാഹരിച്ച തുകയിലൂടെയാണ് പരിപാടി സംഘടിപ്പിച്ചത്. വളണ്ടിയേഴ്സിന്റെയും തണൽ സ്നേഹവീട് അന്തേവാസികളുടെയും വിവിധ കലാപരിപാടികളോടെ ആരംഭിച്ച ഓണാഘോഷം വിപുലമായ ഓണസദ്യയോടെ സമാപിച്ചു. ചടങ്ങിൽ തണൽ സ്നേഹവീട് സെക്രട്ടറി കുഞ്ഞി കൃഷ്ണൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആയ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി എന്നിവർ സംസാരിച്ചു. വളണ്ടിയർ സെക്രട്ടറിമാരായ വൈശാഖ് എ, മേഘ അഞ്ജന എം, വൈഷ്ണവി വി, കിരൺ കുമാർ പി, പ്രസാദ് ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment