അമിത് ഷാ കേരളത്തിൽ എത്തി; സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും

(www.kl14onlinenews.com)
(02-Sep -2022)

അമിത് ഷാ കേരളത്തിൽ എത്തി; സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അമിത് ഷാക്ക് ബിജെപി പ്രവർത്തകർ സ്വീകരണം നൽകി. കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായാണ് അമിത് ഷാ എത്തിയത്.
ശനിയാഴ്ച രാവിലെ 10.30ന് കോവളം റാവിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന് അമിത് ഷാ അധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച് നടക്കുന്ന പട്ടികജാതി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് വൈകിട്ടോടെ ഡൽഹിയിലേക്ക് തിരിച്ച് പോകും. മറ്റന്നാൾ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി വരാനുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം ആഭ്യന്തരമന്ത്രി അമിത് ഷാ നിരസിച്ചിരുന്നു. ഔദ്യോഗിക തിരക്കുകൾ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
സംസ്ഥാന സർക്കാർ അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചത് വിവാദമായിരുന്നു. പ്രതിപക്ഷ പാർട്ടികൾ നടപടിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തുന്ന ആഭ്യന്തരമന്ത്രിയേയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ ക്ഷണിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post