കടയ്ക്കാവൂര്‍ പോക്സോ കേസ്: അമ്മയ്‍ക്കൊപ്പം സുപ്രീംകോടതി, മകന്‍റെ ഹര്‍ജി തള്ളി

(www.kl14onlinenews.com)
(02-Sep -2022)

കടയ്ക്കാവൂര്‍ പോക്സോ കേസ്: അമ്മയ്‍ക്കൊപ്പം സുപ്രീംകോടതി, മകന്‍റെ ഹര്‍ജി തള്ളി
ഡൽഹി : കടയ്ക്കാവൂര്‍ പോക്സോ കേസ് സുപ്രീം കോടതി തള്ളി. അമ്മയ്‌ക്കെതിരായ മകന്‍റെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടും അമ്മയുടെ ജാമ്യവും റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അമ്മയ്ക്ക് എതിരായ മൊഴി ആരുടെയും പ്രേരണ കൊണ്ടല്ലന്നും പിതാവ്, അമ്മയ്ക്ക് എതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും മകന്‍റെ ഹർജിയിൽ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post