ഇലക്ഷൻ ലിറ്ററസി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. വോട്ടർ ഐഡി - ആധാർ ലിങ്ക് ചെയ്യാനുള്ള പരിശീലനവും സംഘടിപ്പിച്ച്കാ കാസർകോട് ഗവൺമെന്റ് കോളേജ് എൻഎസ്എസ്

(www.kl14onlinenews.com)
(22-Sep -2022)

ഇലക്ഷൻ ലിറ്ററസി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. വോട്ടർ ഐഡി - ആധാർ ലിങ്ക് ചെയ്യാനുള്ള പരിശീലനവും സംഘടിപ്പിച്ച്കാ
കാസർകോട് ഗവൺമെന്റ് കോളേജ്
എൻഎസ്എസ്
കാസർകോട്: ഇലക്ഷൻ ലിറ്ററസി ക്ലബ്ബ് ഉദ്ഘാടനം ചെയ്ത് കാസർകോട് ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ്. ഇലക്ഷൻ കമ്മീഷനും എൻഎസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വോട്ടർ ഐഡി ആധാർ ലിങ്ക് ചെയ്യാനുള്ള പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകി. വളണ്ടിയർ സെക്രട്ടറിയായ വൈശാഖ് എ യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ഡോ. ആശാലത സി കെ അധ്യക്ഷ പ്രസംഗം നടത്തി.
കാസർകോട് ഡെപ്യൂട്ടി കളക്ടർ നവീൻ ബാബു കെ ഇലക്ഷൻ ലിറ്ററസി ക്ലബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രോഗ്രാം ഓഫീസറായ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി ചടങ്ങിന് ആശംസകൾ അറിയിച്ചു. കാസർഗോഡ് താലൂക്ക് ക്ലാർക്ക് ധനഞ്ജയ യുടെ നേതൃത്വത്തിലാണ് വോട്ടർ ഐഡി - ആധാർ ലിങ്ക് ചെയ്യാനുള്ള പരിശീലനം നൽകിയത്. ഒരു രാജ്യത്തിൻറെ പുരോഗതിയിൽ ജനാധിപത്യത്തിനുള്ള സ്വാധീനവും അതിൽ നാം വഹിക്കേണ്ട പങ്കിനേയും പറ്റി വിദ്യാർത്ഥികൾ ചർച്ച ചെയ്തു.വളണ്ടിയറായ മറിയംബീവി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. വളണ്ടിയർ സെക്രട്ടറിമാരായ മേഘ, അഞ്ജന എം, വൈഷ്ണവി വി, കിരൺ കുമാർ പി, പ്രസാദ് ബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post