മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം

(www.kl14onlinenews.com)
(09-Sep -2022)

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം
ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം. സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചെങ്കിലും അടുത്ത 6 ആഴ്ച്ച സിദ്ദിഖ് കാപ്പന്‍ ഡല്‍ഹിയില്‍ തുടരണം. ആറാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങാം. കേരളത്തില്‍ എത്തിയാലും ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം; ആറ് ആഴ്ച്ചക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം

Post a Comment

Previous Post Next Post