കാറ് കിണറ്റിലേക്ക് മറിഞ്ഞു, മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു, കാറോടിച്ചയാള്‍ ഗുരുതരാവസ്ഥയില്‍

(www.kl14onlinenews.com)
(09-Sep -2022)

കാറ് കിണറ്റിലേക്ക് മറിഞ്ഞു, മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു, കാറോടിച്ചയാള്‍ ഗുരുതരാവസ്ഥയില്‍
കോയമ്പത്തൂർ: കോയമ്പത്തൂരിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിച്ചു. ഇന്ന് പുലർച്ചെ കോയമ്പത്തൂർ തന്നമനലൂരിൽ വച്ചാണ് സംഭവം. കോയമ്പത്തൂരിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ഗോവയിൽ നിന്ന് മടങ്ങി വരുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ ഗേറ്റ് തകർത്ത് കിണറ്റിലേക്ക് പതിക്കുകയായിരുന്നു. കൃഷി ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന വലിയ കിണറാണിത്. ആദർശ്, രവി കൃഷ്ണ, നന്ദനൻ എന്നിവരാണ് മരിച്ചത്. കാറോടിച്ച റോഷനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post