ബാങ്കോട് കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ച സെപ്റ്റംബർ 19,20 തീയതികളിൽ

(www.kl14onlinenews.com)
(16-Sep -2022)

ബാങ്കോട് കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ച സെപ്റ്റംബർ 19,20 തീയതികളിൽ
കാസർകോട്:ബാങ്കോട്, സയ്യിദ് സൈനുല്‍ ആബിദീൻ കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ച സെപ്റ്റബര്‍ 19,20 തീയതികളിൽ നടക്കും.....ആണ്ട് നേർച്ചയോട് അനുബന്ധിച്ച് സ്വലാത്ത് മജ്‌ലിസ്,ഖത്മുൽ ഖുർഹാൻ, മൗലീദ് സദസ്സ് 2 ദിവസത്തെ മതപ്രഭാഷണം എന്നിവ നടക്കും.സെപ്റ്റംബർ 19 തിങ്കളാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം ബഹു:സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ സ്വലാത്ത് മജ്‌ലിസിന്ന് നേതൃത്വം നൽകും ഇശാ നമസ്കാര ശേഷം ബാങ്കോട് ഇമാം ഹാഫിള് മുഹമ്മദ് ഉവൈസ് മന്നാനി പ്രഭാഷണം നടത്തും സെപ്തംബര് 20 ചൊവ്വ മഗ്‌രിബ് നമസ്കാര ശേഷം ഖത്മുൽ ഖുർആൻ ഇശാ നമസ്കാര ശേഷം മാലിക്ക് ദീനാർ ഖത്തീബ് അബ്ദുൽ മജീദ്‌ ബാഖവി മുഖ്യ പ്രഭാഷണം നടത്തും ശേഷം മൗലീദ് പാരായണവും ചീരണി വിതരണവും ഉണ്ടായിരിക്കുന്നതാണ്......

Post a Comment

Previous Post Next Post