ബാങ്കോട് പ്രീമിയർ ലീഗ് സീസൺ-2: ബാങ്കോട് ടൈഗേഴ്‌സ് ജേതാക്കൾ

(www.kl14onlinenews.com)
(26-Sep -2022)

ബാങ്കോട് പ്രീമിയർ ലീഗ് സീസൺ-2:
ബാങ്കോട് ടൈഗേഴ്‌സ് ജേതാക്കൾ
ദുബായ് :
ഡിഫെൻസ് ബാങ്കോട് ഇന്റർനാഷണൽ ദുബായ് ഖിസൈസ് വൂഡ്‌ലം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച രണ്ടാമത് ബാങ്കോട് പ്രീമിയർ ലീഗിൽ ഡി.ബി ടൈഗേഴ്‌സ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബാങ്കോടിയൻസ് ഡി.ബി അവഞ്ചേഴ്‌സ് നെ പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി.ബാങ്കോടും പരിസര പ്രദേശങ്ങളിലെയും 70 ഓളം കളിക്കാർ 6 ടീമുകളിലായി മാറ്റുരച്ചു. പ്രീമിയർ ലീഗ് സഫ്വാൻ ബാങ്കോടിന്റെ അധ്യക്ഷതയിൽ യൂനുസ് തളങ്കര ഉദ്ഘാടനം ചെയ്തു മുനീർ സി എച്ച് ,ഫിറോസ് ബാങ്കോട് എന്നിവർ സമ്മാനദാനം നിർവഹിച്ചു അലി കുന്നിൽ,മുനാസിർ ബാങ്കോട്,അദ്ദു ബാങ്കോട്,നവാസ് ബാങ്കോട്,ശരീഫ് ബാങ്കോട് എന്നിവർ സംസാരിച്ചു അസി മേൽപറമ്പ്,ഫഹദ് ചെമ്മനാട്,അസ്ഹർ ദേളി,ശിഹാബ് മേൽപറമ്പ്എന്നിവർ കളി നിയന്ത്രിച്ചു.കാദർ ബാങ്കോട് സ്വാഗതവും റഫീഖ് ബാംഗ്ലൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post