പിഡിപി കാസർകോട് ജില്ലാ ആസ്ഥാനമന്ദിരം ഒക്ടോബർ 2ന് മഅ്ദനി ഉദ്ഘാടനം നിർവഹിക്കും

(www.kl14onlinenews.com)
(30-Sep -2022)

പിഡിപി കാസർകോട് ജില്ലാ ആസ്ഥാനമന്ദിരം ഒക്ടോബർ 2ന് മഅ്ദനി ഉദ്ഘാടനം നിർവഹിക്കും
കാസർകോട് :
കാസറഗോഡ് =പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി യുടെ കാര്യാലയം ഇനി മുതൽ കാസറഗോഡ് നഗരത്തിന്റെ ഹൃദയ ഭാഗത്തു പുതുതായി നിർമാണം പൂർത്തിയാക്കിയ സിറ്റി മാളിൽ പ്രവർത്തനം ആരംഭിക്കും ഒക്ടോബർ 2ഗാന്ധി ജയന്തി ദിനത്തിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇന്ത്യൻ മനുഷ്യാവകാശത്തിന് നിലയ്ക്കാത്ത ശബ്ദം പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ഉത്ഘാടനം നിർവഹിക്കുന്നു എന്ന് പിഡിപി കാസറഗോഡ് ജില്ലാ ഭാരവാഹികൾ കാസറഗോഡ് പ്രെസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു മഅ്ദനി ഓൺ ലൈനിലൂടെയാണ് ഉത്ഘാടനം നിർവഹിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു പിഡിപി സംസ്ഥാന വൈസ് ചെയർ മാൻ ടി എ മുഹമ്മദ്‌ ബിലാൽ മുഖ്യ അതിഥി യായി സംബന്ധിക്കും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ അസാദ് മുഖ്യ പ്രഭാഷണം നടത്തും . അന്തരിച്ച പാർട്ടി സംസ്ഥാന ജില്ലാ നേതാക്കളുടെ അനുസ്മരണവും നടക്കും മുതിർന്ന പാർട്ടി നേതാക്കളെയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ചവരെ പാർട്ടി ജില്ലാ കമ്മിറ്റി ആദരിക്കും എന്ന് നേതാക്കൾ പറഞ്ഞു. മർധിത പക്ഷ പ്രസ്ഥാനത്തിന്റെ സ്വന്തം ആസ്ഥാന മന്ദിരം യാഥാർഥ്യമാകുന്നതിന്ന് എല്ലാ വിധ സഹായങ്ങളും നൽകി സഹായിച്ച പൊതു ജനങനളോടും പ്രവാസികൾ ഉൾപ്പടെ യുള്ള പാർട്ടിയുടെ പ്രവർത്തകരോടും പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി കടപ്പെട്ടിരിക്കുന്നു എന്ന് നേതാക്കൾ പറഞ്ഞു പിഡിപി കാസറഗോഡ് ജില്ലാ അധ്യക്ഷൻ എസ് എം ബഷീർ അഹമ്മദ്, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മൊയ്‌ദു ബേക്കൽ,ജില്ലാ ഉപാദ്യക്ഷന്മാരായ ഉമ്മറുൽ ഫാറൂഖ് തങ്ങൾആദൂർ , കെപി മുഹമ്മദ്‌ ഉപ്പള, അബ്ദുൽ റഹ്മാൻ പുതത്തികെ, ജില്ലാ ട്രെഷരാർ ഷാഫി ഹാജി അടൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി മാരായ അബ്ദുള്ള കുഞ്ഞി ബധിയടുക, ഷാഫി കളനാട്, ജാസി പോസോട്ട് എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post