(www.kl14onlinenews.com)
(26-Aug -2022)
കൊല്ലം :
കൊല്ലത്തെ ഒരു ലോഡ്ജില്‍ നിന്ന് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍. പേരൂര്‍ സ്വദേശി അജു , ഭാര്യ ബിന്‍ഷ, കിളികൊല്ലൂര്‍ സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 19 ഗ്രാം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലുള്ളവരാണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഈ ലോഡ്ജിന് സമീപമുള്ള സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ ലഹരിമരുന്ന് വിറ്റിരുന്നത്. ഗൂഗിള്‍ പേ വഴിയായിരുന്നു പണം സ്വീകരിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എം.ഡി.എം.എക്ക് ഗ്രാമിന് 1500 രൂപ മുതല്‍ 2000 രൂപ വരെയാണ് ഈടാക്കിയിരുന്നത്.
Post a Comment