(www.kl14onlinenews.com)
(25-Aug -2022)
തലശ്ശേരി :
നഗരസഭയുടെ പീഡനത്തെ തുടർന്ന് തലശ്ശേരിയിൽ വ്യവസായ ദമ്പതികൾ നാടുവിട്ടു. നഗരസഭയുടെ പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്ന കത്ത് എഴുതി വെച്ച ശേഷമാണ് ദമ്പതികൾ നാടുവിട്ടത്. ഫർണിച്ചർ വ്യവസ്യായ സ്ഥാപനത്തിന്റെ ഉടമകളായ എഴുത്തുകാരൻ കെ. തായാട്ടിന്റെ മകൻ രാജ്കബീറും കുടുംബവുമാണ് നാടുവിട്ടത്.
ദമ്പതികൾ എവിടെയാണെന്ന് ഒരു വിവരവും ഇതുവരെയില്ല. രാജ്കബീറിന്റെ ബന്ധുവും സ്ഥാപനത്തിലെ ജീവനക്കാരിയുമായ ദിവ്യക്ക് വാട്‌സ്ആപ്പിൽ കത്ത് അയക്കുകയായിരുന്നു. 2006ലാണ് തലശ്ശേരി വ്യവസായ പാർക്കിൽ ഫാൻസി ഫൺ എന്ന സ്ഥാപനം തുടങ്ങുന്നത്. 2018ൽ കടയുടെ മുന്നിൽ ഒരു ഷീറ്റ് ഇവർ ഇട്ടിരുന്നു. അത് നിയമവിരുമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭ പിഴ ഈടാക്കി. ഇതുസംബന്ധിച്ച രേഖകളും വിശദാംശങ്ങളും പുറത്തുവിട്ടിരുന്നു.
ഫർണിച്ചർ കെട്ടിടത്തിന് മുന്നിൽ ഷീറ്റിട്ടതിൽ പിഴയീടാക്കാനായിരുന്നു ഉത്തരവ്. നാല് ലക്ഷം രൂപയാണ് നഗരസഭ പിഴ ഈടാക്കിയത്. പിന്നാലെ സ്ഥാപനം പൂട്ടിയ്ക്കുകയും ചെയ്തു. ഇതിനെതിരെ ഹൈക്കോടതി ഉത്തരവ് നേടിയിട്ടും നഗരസഭ സ്ഥാപനം തുറന്ന് നൽകിയില്ലെന്ന് കത്തിൽ പറയുന്നു. നാല് ലക്ഷം രൂപ അടിയന്തരമായി അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് കുടുംബം നാടുവിട്ടതെന്നാണ് വിവരം. അതേസമയം നഗരസഭയുടെ സ്ഥലം കയ്യേറിയത് കൊണ്ടാണ് നോട്ടീസ് അയച്ചതെന്ന് നഗരസഭ അദ്ധ്യക്ഷ അറിയിച്ചു.
Post a Comment