നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും​മു​മ്പേ പ​ള്ളി​ക്ക​ര മേ​ൽ​പാ​ലം അ​പ​ക​ടാ​വ​സ്ഥയി​ൽ

(www.kl14onlinenews.com)
(12-Aug -2022)

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും​മു​മ്പേ പ​ള്ളി​ക്ക​ര മേ​ൽ​പാ​ലം അ​പ​ക​ടാ​വ​സ്ഥയി​ൽ


നീ​ലേ​ശ്വ​രം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും​മു​മ്പേ നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര മേ​ൽ​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. അ​പ്രോ​ച്ച് റോ​ഡി​ന്റെ സ്ലാ​ബു​ക​ളി​ൽ വി​ള്ള​ൽ വീ​ഴു​ക​യും പു​റ​​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വ​ല​തു​ഭാ​ഗ​ത്തു​ള്ള ക​ൾ​വ​ർ​ട്ടി​നു സ​മീ​പ​ത്തെ അ​രി​കു​ഭി​ത്തി​ക​ളാ​ണ് അ​പ​ക​ട​ക​ര​മാം​വി​ധം പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന​ത്‌. ഇ​ത് വ്യ​ക്ത​മാ​യി കാ​ണാ​നും സാ​ധി​ക്കും. ദി​വ​സം ക​ഴി​യു​ന്തോ​റും ഇ​തി​ന്റെ വി​ള്ള​ലു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. നി​ല​വി​ൽ ക​ൾ​വ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്ന ഭാ​ഗം അ​മി​ത ഭാ​ര​ത്താ​ൽ താ​ഴ്ന്നു. ഇ​തി​ലൂ​ടെ ശ​ക്ത​മാ​യ തോ​തി​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​പ​ക​ട​സ്ഥി​തി ഗു​രു​ത​ര​മാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് വാ​ഹ​ന ഗ​താ​ഗ​തം പാ​ല​ത്തി​ന്റെ ഇ​ട​ത് ഭാ​ഗ​ത്തു​കൂ​ടി വ​ഴി​തി​രി​ച്ചു​വി​ട്ടു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും മു​മ്പേ പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡ് അ​മ​രാ​നും അ​രി​ക് ഭി​ത്തി​യി​ലെ സ്ലാ​ബു​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളാ​ന്നും തു​ട​ങ്ങി​യ​ത് നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നു. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​മ്പോ​ൾ​ത​ന്നെ ഇ​തി​ൽ വ​ൻ​തോ​തി​ൽ വി​ള്ള​ലു​ക​ൾ ഉ​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ, ഇ​ത് സ്വാ​ഭാ​വി​കം മാ​ത്ര​മാ​ണെ​ന്നും അ​പ​ക​ട​ത്തി​ന് ഒ​രു​വി​ധ സാ​ധ്യ​ത​ക​ൾ ഇ​ല്ലെ​ന്നു​മാ​ണ് ക​രാ​റു​കാ​ർ പ​റ​ഞ്ഞ​ത്. 68 കോ​ടി ചെ​ല​വി​ൽ എ​റ​ണാ​കു​ളം ഇ.​കെ.​കെ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ണ് നി​ർ​മാ​ണം എ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​നി റെ​യി​ൽ​പാ​ള​ത്തി​ന് മു​ക​ളി​ൽ സ്റ്റീ​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട പ്ര​വൃ​ത്തി​യാ​ണ് ബാ​ക്കി​യു​ള്ള​ത്. പാ​ല​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പു​ത​ന്നെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത് ആ​ശ​ങ്ക​യി​ലാ​ക്കി.

Post a Comment

أحدث أقدم