എതിർവശത്ത് നിന്ന് ട്രെയിൻ വരുന്നത് കണ്ട് മാറിനിന്നു; റെയിൽവേ റിപ്പയർ വാനിടിച്ച് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

(www.kl14onlinenews.com)
(12-Aug -2022)

എതിർവശത്ത് നിന്ന് ട്രെയിൻ വരുന്നത് കണ്ട് മാറിനിന്നു; റെയിൽവേ റിപ്പയർ വാനിടിച്ച് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
അങ്കമാലി: കൂട്ടുകാർക്കൊപ്പം കോളജിലേക്ക് പോകുവാൻ റെയിൽവെ സ്റ്റേഷന് സമീപം ട്രാക്ക് മറിച്ചു കടക്കുന്നതിനിടെ ബി.എസ്.സി വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. കൂട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.അങ്കമാലി പുളിയനം തേലപ്പിള്ളി വീട്ടിൽ സാജന്റെ മകൾ അനു സാജനാണ് (21) മരിച്ചത്. ട്രെയിൻ പോയ ഉടൻ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ വന്ന ട്രെയിനാണ് ഇടിച്ചത്. അഗ്നി രക്ഷ സേനയെത്തി മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിഅങ്കമാലി മോർണിങ് സ്റ്റാർ കോളജിലെ ബി.എസ്.സി സുവോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ്. അമ്മ: സിന്ധു.

സഹോദരൻ: എൽദോ സാജൻ. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ പീച്ചാനിക്കാട് താബോർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

Post a Comment

أحدث أقدم