ചന്ദ്രഗിരി ഗവ.എൽപി സ്കൂളിന്റെ ശോചനീയവസ്ഥ പരിഹരിക്കാൻ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി

(www.kl14onlinenews.com)
(27-Aug -2022)

ചന്ദ്രഗിരി ഗവ.എൽപി സ്കൂളിന്റെ ശോചനീയവസ്ഥ പരിഹരിക്കാൻ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി
കാസർകോട്: മേൽപറമ്പ; ചന്ദ്രഗിരി സർക്കാർ എൽപി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും, കുട്ടികൾക്ക് വായുവും വെളിച്ചവും, കളിക്കാൻ സൗകര്യപെടുന്നതുമായ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിന് നിവേദനം നൽകി, നിവേദനം ഏറ്റുവാങ്ങിയ പ്രസിഡണ്ട് പ്രശ്നം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് നിവേദക സംഘത്തിന് ഉറപ്പ് നൽകി. അബ്ദുല്ല ഡ്റോസർ , സൈഫുദീൻ കെ. മാക്കോട്, അശോകൻ പി കെ എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post