(www.kl14onlinenews.com)
(27-Aug -2022)
കാസർകോട് :
ചൗക്കി സന്ദേശം സംഘടനയുടെ പ്രവർത്തന രംഗങ്ങളിൽ എന്നും ഊർജം പകർന്നു തന്ന സന്ദേശം GCC യുടെ സെക്രട്ടറി അബ്ദുൾ റഹ്മാൻ ലീവിനു ശേഷം വീണ്ടും പ്രവാസ ലോകത്തേക്ക് പോകുന്നതിന്റെ ഭാഗമായി സന്ദേശം ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ വെച്ച് അബ്ദുൾ റഹ്മാന് യാത്രയയപ്പു നൽകി.
GCC പ്രസിഡണ്ട് അബ്ബാസ്. എ. അധ്യക്ഷത വഹിച്ചു. യാത്രയയപ്പു യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.എ. കരിം, ഖാലിദ്. കെ.കെ., നാസർ ചൗക്കി, ബഷീർ ഗ്യാസ് ,സുലൈമാൻ തോരവളപ്പ്, എന്നിവർ പ്രസംഗിച്ചു. GCC സെക്രട്ടറി അബ്ദുൾ റഹ്മാൻ മറുപടി പ്രസംഗം നടത്തി. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി സലിം സന്ദേശം നന്ദിയും പറഞ്ഞു
Post a Comment