(www.kl14onlinenews.com)
(28-Aug -2022)
മഞ്ചേശ്വരം:
കുഞ്ചത്തൂർ ഗവൺമെന്റ് ജൂനിയർ പ്രൈമറി സ്കൂൾ ജി.എൽ.പി.എസിലെ ബിന്ന ശേഷിക്കാരായ വിദ്യാർഥികൾക്കായി ഡി.എൻ.വി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വീൽ ചെയർ വിതരണ പരിപാടി നടത്തി.പരിപാടി ഉദ്ഘാടനം നിർവഹിച്ച മഞ്ചേശ്വരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ദിനേശ് സർ ഡി എൻ വി ചാരി ടേബിൾ ട്രസ്റ്റിന്റെ ഇച്ചാ ശക്തിയും സാമൂഹിക പരിഗണയോടുള്ള നിസ്വാർത്ഥസേവനവും സാമൂഹ്യ സേവന സംഘടനകൾക്ക് മാതൃകയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പരിപാടിയിൽ സ്കൂൾ എസ്എംസി പ്രസിഡന്റ് ശ്രീ.അഹമ്മദ്,പഞ്ചായത്ത് മെമ്പർ അബ്ദുൽ റഹ്മാൻ എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ഷർമിള എന്നിവർ പങ്കെടുത്തു. ഡിഎൻവി ചാരി ടേബിൾ ട്രസ്റ്റ് ഭാരവാഹികളായ വിജയൻ, നാരായണ, ഗണേഷ് ബാബു, ഗോവിന്ദൻ, തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.ഡിഎൻവിയുടെ ഉപഹാരം (വീൽ ചെയർ) പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണ അവർകൾ ഏറ്റുവാങ്ങി. പരിപാടിയിലെത്തിയ വിശിഷ്ട വ്യക്തികളെ അദ്ദേഹം സ്വാഗതം ചെയ്തു. സ്‌കൂൾ അധ്യാപിക പൂർണിമ, സീനിയർ അധ്യാപിക സിബറോസ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഷീജ ടീച്ചർ നന്ദി പറഞ്ഞു.
Post a Comment