(www.kl14onlinenews.com)
(28-Aug -2022)
കാസർകോട്: സമസ്ത സീനിയർ വൈസ് പ്രസിഡന്റായിരുന്ന സി. എം. അബ്ദുല്ല മൗലവിയുടെ മര ണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരി പ്പിക്കുകയാണെന്ന് തളങ്കര മാലി ക് ദിനാർ ജുമുഅ മസ്ജിദ് ഖത്വീബ് അബ്ദുൽ മജീദ് ബാഖവി, കീഴൂർ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി കല്ലട്ര മാഹിൻ ഹാജി എന്നിവർ അറിയിച്ചു. സി.എം. അബ്ദുല്ല മൗലവിയെ പരാമർശിച്ച് മരുമകൻ മുഹമ്മദ് അബ്ദുൽ ഖാദർ സി.ബി.ഐക്ക് നൽകിയ മൊഴിയെ അടിസ്ഥാനപ്പെടുത്തി ചെമ്പി രിക്ക ജമാഅത്ത് കമ്മിറ്റി ഇരുവരെയും ഉൾപ്പെടുത്തി ചർച്ച നടത്തിയിരുന്നു. മധ്യസ്ഥരായി രണ്ടുപേരും ചെമ്പിരിക്ക ജമാഅത്ത് കമ്മി റ്റിയുടെ അഞ്ചു പേരുമാണ് ഖാദിയുടെ മകൻ ശാഫിയുമായും മരുമകൻ മുഹമ്മദ് അബ്ദുൽ ഖാദറു മായും പ്രത്യേകം ചർച്ച നടത്തി യത്. ഇവരുടെ കൂടെ വേറെ കുറച്ചാളുകളും ഉണ്ടായിരുന്നു. ചർച്ചക്കിടെ സി.എം.അബ്ദുല്ല മൗലവി കൊല്ലപ്പെടുന്നതിന് തലേന്ന് രാ ത്രി 2010 ഫെബ്രുവരി 13ന് നടന്ന ജമാഅത്ത് കമ്മിറ്റി യോഗത്തിൽ മൗലവിയെ അസ്വസ്ഥനായി കാണപ്പെട്ടുവെന്നും യോഗം കഴിയുന്നതിന് മുമ്പേ തന്നെ അദ്ദേഹം ഇറങ്ങിപ്പോയെന്നുമുള്ള, മുഹമ്മദ് അബ്ദുൽ ഖാദർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൊടുത്ത മൊഴിയുടെ പകർപ്പ് ശാഫി യോഗത്തിൽ ഹാജരാക്കി. അതേസമയം 13ന് നടന്ന യോഗത്തിൽ മുഹമ്മദ് അബ്ദുൽ ഖാദർ പങ്കെടുത്തിട്ടില്ല എന്ന് മിനുട്സ് ഹാജാരാക്കി ശാഫി പറയുകയും ചെയ്തു. യോഗത്തിൽ സംബന്ധിച്ച മറ്റൊരു വ്യക്തി യോഗം നടപടികൾ എല്ലാം കഴിഞ്ഞ തിന് ശേഷമാണ് ഖാദി മടങ്ങിയതെന്നും യോഗം കഴിഞ്ഞ ഉടനെ സ്ഥാപനവുമായി ബന്ധപ്പെട്ട് ഖാദിയുമായി സംസാരിച്ചിരു ന്നു എന്നും വ്യക്താമാക്കിയിട്ടു ണ്ട്. സദസ്സിന് മുമ്പാകെ ബോധ്യപ്പെട്ട മൊഴിയും ഖാദി ആത്മഹത്യ ചെയ്തു എന്ന തരത്തിലേക്ക് വഴി ചൂണ്ടുന്ന മറ്റു രണ്ട് മൊഴികളും കോടതിയിൽ തിരുത്താൻ മധ്യസ്ഥന്മാർ ആവശ്യപ്പെട്ടെങ്കിലും മുഹമ്മദ് അബ്ദുൽ ഖാദർ അതിന് തയ്യാറായില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Post a Comment