പോലീസിനെ പേടിച്ച് കിണറ്റിൽ ചാടി പോക്‌സോ കേസ് പ്രതി

(www.kl14onlinenews.com)
(16-Aug -2022)

പോലീസിനെ പേടിച്ച് കിണറ്റിൽ ചാടി പോക്‌സോ കേസ് പ്രതി
തിരുവനന്തപുരത്ത് പോക്‌സോ കേസ് പ്രതി കിണറ്റിൽ ചാടി. നെടുമങ്ങാട് സ്വദേശി ജിബിനാണ് കിണറ്റിൽ ചാടിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിലായിരുന്നു ജിബിൻ. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ജിബിൻ കിണറ്റിൽ ചാടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ വർഷം ഇയാൾ അറസ്റ്റിലായിരുന്നു.

ഒരു വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ജിബിൻ വിചാരണക്കായി കോടതിയിൽ ഹാജരായിരുന്നില്ല. ഇതോടെ തിരുവനന്തപുരം പോക്‌സോ കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് ജിബിനെ പിടികൂടാൻ പോലീസ് എത്തിയപ്പോഴാണ് കിണറ്റിൽ ചാടിയത്. നാടകീയ രംഗങ്ങൾക്കൊടുവിലാണ് ജിബിനെ പോലീസ് കീഴ്‌പ്പെടുത്തുന്നത്.

അനുനയിപ്പിക്കാൻ ശ്രമിച്ചതോടെ ഇയാൾ സ്വയം കരയ്ക്ക് കയറി വന്നിരുന്നു. എന്നാൽ വീണ്ടും കിണറ്റിൽ ചാടുമെന്ന് പറഞ്ഞ് ആത്മഹത്യ ഭീഷണി മുഴക്കി. പിന്നാലെ ജിബിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. മോഷണം, കഞ്ചാവ് വിൽപ്പന അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജിബിൻ. ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post