(www.kl14onlinenews.com)
(16-Aug -2022)
'ക്ലീന്‍ കാസർകോട്'
കാസർകോട്: മേല്പറമ്പ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി ബേക്കല്‍ ഡി വൈ എസ് പി കെ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശത്താല്‍ മേല്പറമ്പ് ഇന്‍സ്പെക്ടര്‍ ടി ഉത്തംദാസും സംഘവും ബൈക്ക് യാത്രക്കാരനില്‍ നിന്ന് രേഖകളില്ലാത്ത 4,80,000 രൂപ പിടികൂടി. മൊഗ്രാല്‍ പുത്തൂര്‍ കല്ലംകൈ സ്വദേശി അബ്ദുള്‍ നവാസില്‍ നിന്നുമാണ് പണം പിടികൂടിയത്. 500 രൂപയുടെ 960 നോട്ടുകള്‍ ആണ് ഉണ്ടായിരുന്നത്. പിടികൂടിയ പണം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് കോടതി(രണ്ട്) യില്‍ ഹാജരാക്കി മേല്പറമ്പ് എസ് ഐ വി കെ വിജയന്‍ സി പി ഒ മാരായ ദീക്ഷിത്കുമാര്‍,സക്കറിയ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു ഇക്കാര്യത്തില്‍ മേല്പറമ്പ് ഇന്‍സ്പെക്ടര്‍ ടി ഉത്തം ദാസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment