ഖത്തർ ലോ​ക​ക​പ്പ്​; മാ​ച്ച്​ ടി​ക്ക​റ്റ്​ സ​മ്മാ​ന​വു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ ബ​സ്​ ടൂ​ർ

(www.kl14onlinenews.com)
(14-Aug -2022)

ഖത്തർ ലോ​ക​ക​പ്പ്​;
മാ​ച്ച്​ ടി​ക്ക​റ്റ്​ സ​മ്മാ​ന​വു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ ബ​സ്​ ടൂ​ർ
ദോ​ഹ: മാ​ച്ച്​ ടി​ക്ക​റ്റു​ക​ളും ലോ​ക​ക​പ്പ്​ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ യൂ​റോ​പ്യ​ൻ ബ​സ്​ ടൂ​റി​ന്​ ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​വും. ലോ​ക​ക​പ്പ്​ നൂ​റു​ദി​ന കൗ​ണ്ട്​​ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ 'ദി ​ജേ​ണി ടൂ​ർ'​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ല​ണ്ട​നി​ലാ​ണ്​ യൂ​റോ​പ്യ​ൻ യാ​ത്ര​ക്ക്​ തു​ട​ക്ക​മാ​കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന അ​ല​ങ്ക​രി​ച്ച ബ​സി​ൽ ഫു​ട്​​ബാ​ൾ സ്കി​ൽ പ്ര​ക​ട​നം, ഫു​ട്​​ബാ​ൾ ച​രി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ്​ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​വ​ത​രി​പ്പി​ച്ച ആ​ദ്യ വെ​ർ​ച്വ​ൽ കാ​ബി​ൻ ക്രൂ ​ആ​യ 'സ​മ'​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കും അ​വ​സ​ര​മു​ണ്ട്. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ ലോ​ക​ക​പ്പി​നു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ്. പ​​ങ്കെ​ടു​ക്കു​ന്ന ആ​രാ​ധ​ക​ർ​ക്ക്​ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ FlytoQatar2022 എ​ന്ന ഹാ​ഷ്ടാ​ഗി​ൽ പ​ങ്കു​വെ​ച്ച്​ ലോ​ക​ക​പ്പ്​ ടി​ക്ക​റ്റ്​ നേ​ടാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്ന​താ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ അ​റ​യി​ച്ചു. മാ​ച്ച്​ ടി​ക്ക​റ്റി​നൊ​പ്പം, വി​മ​ന​യാ​ത്ര ടി​ക്ക​റ്റ്, താ​മ​സ സൗ​ക​ര്യം എ​ന്നി​വ അ​ട​ങ്ങി​യ​താ​ണ്​ പാ​ക്കേ​ജ്.ല​ണ്ടി​ൽ തു​ട​ങ്ങി, മാ​ഞ്ച​സ്റ്റ​ർ, ബ്ര​സ​ൽ​സ്, ആം​സ്റ്റ​ർ​ഡാം, ബെ​ർ​ലി​ൻ, മ്യൂ​ണി​ക്, ഫ്രാ​ങ്ക്​​ഫു​ർ​ട്ട്, ഡ​സ​ൽ​ഡോ​ഫ്, കോ​പ​ൻ​ഹേ​ഗ​ൻ, സൂ​റി​ച്ച്, പാ​രി​സ്, മ​ഡ്രി​ഡ്, ബാ​ഴ്​​സ​ലോ​ണ തു​ട​ങ്ങി​യ വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ പ​ര്യ​ട​നം.

ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി​യെ​ന്ന നി​ല​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്​ അ​ഭി​മാ​ന നേ​ട്ട​മാ​ണ്. ജേ​ണി ടൂ​റി​ലൂ​ടെ 100ദി​ന കൗ​ണ്ട്​​ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​ക​പ്പ്​ ആ​വേ​ശം ആ​രാ​ധ​ക​രി​ലെ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം -ഖ​ത്ത​ർ​എ​യ​ർ​വേ​സ്​ ഗ്രൂ​പ്​ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ അ​ക്​​ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

Post a Comment

Previous Post Next Post