(www.kl14onlinenews.com)
(14-Aug -2022)
പത്തനംതിട്ട:
പത്തനംതിട്ടയിലെ വള്ളിക്കോട് സ്ലാബില്ലാത്ത ഓടയില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ യദു കൃഷ്ണനാണ് പരിക്കേറ്റത്. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റത്. തകര്‍ന്നുകിടക്കുന്ന സ്ലാബിന്റെ കമ്പി തലയില്‍ തറച്ച് കയറുകയായിരുന്നു. യുവാവിനെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ കോന്നി-ചന്ദനപ്പള്ളി റോഡിലായിരുന്നു അപകടം.
സ്ഥിരം അപകടമേഖലയാണെന്നും റോഡ് പണി കഴിഞ്ഞിട്ടും അധികൃതര്‍ ഓട മൂടാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നും നാട്ടുകാര്‍ പറയുന്നു. ഓടയ്ക്ക് സ്ലാബിടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ റോഡ് നിര്‍മാണത്തിനെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് അശാസ്ത്രീയമായി റോഡ് നിര്‍മിച്ചെന്നാണ് ആക്ഷേപം.
Post a Comment