(www.kl14onlinenews.com)
(14-Aug -2022)
ഖത്തർ ലോകകപ്പ്;
ദോഹ: മാച്ച് ടിക്കറ്റുകളും ലോകകപ്പ് സമ്മാനങ്ങളുമായി ഖത്തർ എയർവേസിന്റെ യൂറോപ്യൻ ബസ് ടൂറിന് ശനിയാഴ്ച തുടക്കമാവും. ലോകകപ്പ് നൂറുദിന കൗണ്ട്ഡൗണിന്റെ ഭാഗമായാണ് വിവിധ പരിപാടികളുമായി ഖത്തർ എയർവേസ് 'ദി ജേണി ടൂർ'സംഘടിപ്പിക്കുന്നത്. ശനിയാഴ്ച ലണ്ടനിലാണ് യൂറോപ്യൻ യാത്രക്ക് തുടക്കമാകുന്നത്. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെത്തുന്ന അലങ്കരിച്ച ബസിൽ ഫുട്ബാൾ സ്കിൽ പ്രകടനം, ഫുട്ബാൾ ചരിത്രപ്രദർശനം ഉൾപ്പെടെ വിവിധ പരിപാടികളാണ് ക്രമീകരിക്കുന്നത്.
ഖത്തർ എയർവേസ് കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ച ആദ്യ വെർച്വൽ കാബിൻ ക്രൂ ആയ 'സമ'യുമായി കൂടിക്കാഴ്ചക്കും അവസരമുണ്ട്. വിവിധ മത്സരങ്ങളിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് ലോകകപ്പിനുള്ള ടിക്കറ്റുകളാണ്. പങ്കെടുക്കുന്ന ആരാധകർക്ക് തങ്ങളുടെ അനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങൾ FlytoQatar2022 എന്ന ഹാഷ്ടാഗിൽ പങ്കുവെച്ച് ലോകകപ്പ് ടിക്കറ്റ് നേടാനുള്ള അവസരവും ഒരുക്കുന്നതായി ഖത്തർ എയർവേസ് അറയിച്ചു. മാച്ച് ടിക്കറ്റിനൊപ്പം, വിമനയാത്ര ടിക്കറ്റ്, താമസ സൗകര്യം എന്നിവ അടങ്ങിയതാണ് പാക്കേജ്.ലണ്ടിൽ തുടങ്ങി, മാഞ്ചസ്റ്റർ, ബ്രസൽസ്, ആംസ്റ്റർഡാം, ബെർലിൻ, മ്യൂണിക്, ഫ്രാങ്ക്ഫുർട്ട്, ഡസൽഡോഫ്, കോപൻഹേഗൻ, സൂറിച്ച്, പാരിസ്, മഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലൂടെയാണ് പര്യടനം.
ലോകകപ്പിന്റെ ഔദ്യോഗിക എയർലൈൻ പങ്കാളിയെന്ന നിലയിൽ ഖത്തർ എയർവേസിന് അഭിമാന നേട്ടമാണ്. ജേണി ടൂറിലൂടെ 100ദിന കൗണ്ട്ഡൗണിന്റെ ഭാഗമായി ലോകകപ്പ് ആവേശം ആരാധകരിലെത്തിക്കുകയാണ് ലക്ഷ്യം -ഖത്തർഎയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ പറഞ്ഞു.
إرسال تعليق