(www.kl14onlinenews.com)
(26-Aug -2022)
കാസർകോട് :
സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തിലുള്ള സൗജന്യ പി.എസ്.സി പരിശീലന ക്ലാസിന് തുടക്കമായി. ആദ്യഘട്ടത്തില്‍ കാസര്‍കോട് താലൂക്കിലുള്ളവര്‍ക്കാണ് അവസരം. മുപ്പത് ദിവസത്തെ ക്ലാസില്‍, പി.എസ്.എസി പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്ന വിഷയങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍. കണക്കിനും ഇംഗ്ലീഷിനും കൂടുതല്‍ പ്രാധാന്യം നല്‍കും. ഇതിനായി പ്രഗത്ഭരായ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. ശുചിത്വ മിഷന്‍ ഹാളില്‍ നടത്തുന്ന പരിശീലന ക്ലാസില്‍ 39 ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഓരോ വിഷയങ്ങളിലാണ് ക്ലാസ്. ജില്ലയിലെ മറ്റ് താലൂക്കിലുള്ളവര്‍ക്കും ഉടന്‍ പരിശീലന ക്ലാസ് ആരംഭിക്കും.
Post a Comment