(www.kl14onlinenews.com)
(12-Aug -2022)
കൊച്ചി :
കൊച്ചി ചിലവന്നൂരില്‍ വഴിയാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍. ടാര്‍ ഒഴിച്ച തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് പിടികൂടിയത്. കാര്‍ യാത്രികരായ മൂന്ന് യുവാക്കള്‍ക്കാണ് ടാര്‍ വീണ് പൊള്ളലേറ്റത്. ഇവര്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരങ്ങളായ വിനോദ് വര്‍ഗ്ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
കൊച്ചി ചെലവന്നൂര്‍ റോഡില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയ യാത്രക്കാര്‍ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം. പിന്നാലെ ഇവരെ കടത്തിവിടാനാകില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും ഇല്ലാത്തതിനാലാണ് കാര്‍ കടന്നുവന്നതെന്ന് യുവാക്കള്‍ പറഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഒരു പ്രകോപനവും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് സഹോദരങ്ങള്‍ പറയുന്നു. പൊള്ളലേറ്റ വിനോദ് ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റാണ്.
Post a Comment