(www.kl14onlinenews.com)
(24-Aug -2022)
കൊച്ചി :
കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍ പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. പാറക്കടവ് സ്വദേശിനി സിപ്‌സി(50) ആണ് മരിച്ചത്. കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയായ നോറയുടെ മുത്തശ്ശിയാണ് മരിച്ച സിപ്‌സി. കേസിലെ രണ്ടാം പ്രതിയായ ഇവര്‍ ഒന്നാം പ്രതിയും സുഹൃത്തുമായ ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ചയാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഇവിടെ വെച്ച് കുഴഞ്ഞുവീണതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ അസ്വഭാവികത ഇല്ലെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേരളത്തെ ഞെട്ടിച്ച നോറയുടെ കൊലപാതകം. ദമ്പതിമാരാണെന്നു പറഞ്ഞ് സിപ്‌സിയും ജോണ്‍ ബിനോയ് ഡിക്രൂസും മുറിയെടുക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സിപ്‌സി റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ മുറിയില്‍നിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
സംഭവ ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു. ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു സിപ്‌സി ഉയര്‍ത്തിയ ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. അമ്മ വിദേശത്തായിരുന്ന നോറയുടെ സംരക്ഷണ ചുമതല സിപ്‌സിക്കായിരുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു.
അങ്കമാലി പൊലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉൾപ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് സിപ്സി. പൊലീസിന്റെ പിടിയിലായാല്‍ അസഭ്യം പറയുന്നതും സ്വയം വസ്ത്രമുരിയുന്നതും ഇവരുടെ പതിവാണ്. നേരത്തെ പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ കയറി ഇവർ ആത്മഹത്യാഭീഷണിയും മുഴക്കിയിട്ടുണ്ട്. വാഹനത്തിന് സെെഡ് കൊടുത്തില്ലെന്ന പേരിൽ യുവതിയെ നടുറോഡിലിട്ട് ഇവർ മര്‍ദ്ദിക്കുകയും യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തിരുന്നു. നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും സിപ്‌സി പ്രതിയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ
Post a Comment