ഗണേശ ചതുർഥി: കാസർകോട് ഓഗസ്റ്റ് 31ന് പൊതു അവധി പരീക്ഷകൾക്ക് മാറ്റമില്ല

(www.kl14onlinenews.com)
(24-Aug -2022)

ഗണേശ ചതുർഥി: കാസർകോട് ഓഗസ്റ്റ് 31ന് പൊതു അവധി പരീക്ഷകൾക്ക് മാറ്റമില്ല
കാസർകോട്: ഗണേശ ചതുർഥി പ്രമാണിച്ച് കാസർകോട് ജില്ലയിൽ ഓഗസ്റ്റ് 31ന് പൊതു അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

ചിങ്ങ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് വിനായക ചതുർഥി. ഹിന്ദുക്കളുടെ പ്രധാന ആരാധന മൂർത്തികളിലൊരാളായ ഗണപതിയുടെ ജന്മദിനമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.

ചതുർഥി ദിവസങ്ങളിൽ കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിനായക പ്രതിമയുമായി ഘോഷയാത്ര നടത്തിയുമാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. അവസാന ദിവസം പ്രതിമകള്‍ കടലിലും പുഴയിലും നിമഞ്ജനം ചെയ്യുകയാണ് പതിവ്

Post a Comment

Previous Post Next Post