കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം; പ്രതിയെ ഇന്ന് കാക്കനാട് കോടതിയിൽ ഹാജരാക്കും

(www.kl14onlinenews.com)
(20-Aug -2022)

കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം; പ്രതിയെ ഇന്ന് കാക്കനാട് കോടതിയിൽ ഹാജരാക്കും
കൊച്ചി:
കാക്കനാട് സജീവ് കൊലപാതകത്തിൽ പ്രതിയായ അർഷാദിനെ ഇന്ന് കാക്കനാട് കോടതിയിൽ ഹാജരാക്കും. കാസർകോട് നിന്നും ഇന്ന് പുലർച്ചെ കൊച്ചിയിലെത്തിച്ച പ്രതിയെ കാക്കനാട് ജയിലിലാണ് പാർപ്പിച്ചത്. കോടതിയിൽ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും

തുടർന്ന് സജീവിന്റെ മൃതദേഹം കണ്ടെത്തിയ കാക്കനാട്ടെ ഫാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും. വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലപാതക കാരണം വ്യക്തമാകും. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പൊലീസ് നിഗമനം. കൊലക്കുപയോഗിച്ചു എന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തിരുന്നു. ചോരക്കറ കണ്ടെത്തിയ ആയുധത്തിൽ നിന്നും വിരലടയാളങ്ങൾ ശേഖരിച്ചിട്ടുണ്ട്.

അർഷദിന്റെ വിരലടയാളവുമായി ഇതിന് സാമ്യമുണ്ടോയെന്ന് കണ്ടെത്തിയിൽ കേസിലെ നിർണായ തെളിവായി ആയുധം മാറും. കേരളം വിടാനുള്ള ശ്രമത്തിനിടെ ബുധനാഴ്ചയാണ് അർഷാദ് മഞ്ചേശ്വരത്ത് നിന്നും പിടിയിലായത്.

Post a Comment

Previous Post Next Post