കാസർകോട് ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച; 5 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു

(www.kl14onlinenews.com)
(20-Aug -2022)

കാസർകോട് ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച; 5 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു
മഞ്ചേശ്വരം:
കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തില്‍ മോഷണം. രാവിലെ 5.30 ഓടെ ക്ഷേത്രത്തിലെ പൂജാരി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന വാതിലിന്റെയും ശ്രീകോവിലിന്റെയും പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിക്കപ്പെട്ടു. രണ്ട് ഭണ്ഡാരങ്ങളും കുത്തിത്തുറന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ക്ഷേത്രത്തില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. അതിനാല്‍, കൂടുതല്‍ പണം ഭണ്ഡാരങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. ആഘോഷങ്ങള്‍ക്കു ശേഷം കൊടി തോരണങ്ങള്‍ അഴിച്ച് മാറ്റുന്നതിനും ക്ഷേത്രവും പരിസരങ്ങളും വൃത്തിയാക്കുന്നതിനും രാത്രി വൈകിയും ധാരാളം ആളുകളുണ്ടായിരുന്നു. അതിനുശേഷമാണ് മോഷണം നടന്നിരിക്കുന്നത്.

പുലര്‍ച്ചെ 3 മണിക്കും 4 നും ഇടയിലാകാം മോഷണം നടന്നിരിക്കുകയെന്ന പ്രാഥമിക വിലയിരുത്തലിലാണ് പോലീസ്. അഞ്ച് കിലോ ഗ്രാം ഭാരവും രണ്ടര അടി ഉയരവുമുള്ള വിഗ്രഹമാണ് മോഷിടിച്ചിരിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്നതാണ് വിഗ്രഹം. പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post