എസ്എസ്എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിന് വർണാഭമായ തുടക്കം; ആദ്യ ദിനം ഉദുമ ഡിവിഷൻ മുന്നിൽ

(www.kl14onlinenews.com)
(14-Aug -2022)

എസ്എസ്എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിന് വർണാഭമായ തുടക്കം; ആദ്യ ദിനം ഉദുമ ഡിവിഷൻ മുന്നിൽ

കാസർകോട്:മുള്ളേരിയ, എസ് എസ് എഫ് 29 മത് കാസർകോട് ജില്ലാ സാഹിത്യോസവിന് ഗാളിമുഖം ഖലീൽ സ്വലാഹിൽ തുടക്കമായി.
കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു.
മുഹമ്മദലി കിനാലൂർ സന്ദേശ പ്രഭാഷണം നടത്തി.
അബ്ദുറഷീദ് സഅദി പൂങ്ങോട്
അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ,
സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ കണ്ണവം,
സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് മുനീറുൽ അഹ്ദൽ,ബഷീർ പുളിക്കൂർ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി, വൈഎം അബ്ദു റഹ്മാൻ അഹ്സനി, അബൂബക്കർ കാമിൽ സഖാഫി,അബ്ദുൽ കരീം ദർബാർകട്ട,അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്,
സാദിഖ് ആവള, അബ്ദുല്ല സഅദി ചിയ്യൂർ, സിദ്ധീഖ് പൂത്തപ്പലം, ഉമർ സഖാഫി പള്ളത്തൂർ,ഉമർ സഖാഫി കർന്നൂർ,റഹീം സഖാഫി ചിപ്പാർ, ജബ്ബാർ സഖാഫി പാത്തൂർ, ശക്കീർ എം ടി പി, ഹാരിസ് ഹിമമി പരപ്പ, ഹസൈനാർ മിസ്ബാഹി പരപ്പ, അബ്ദു റഹ്മാൻ എരോൽ, ഇർഫാദ് മായിപ്പാടി,അഹമ്മദ് ഷെറിൻ ഉദുമ,

തുടങ്ങിയവർ സംബന്ധിച്ചു.
ആദ്യദിനം 25 മത്സരങ്ങൾ ഫലം അറിവായപ്പോൾ 127 പോയിൻ്റ് നേടി ഉദുമ ഡിവിഷൻ മുന്നിട്ട് നിൽക്കുന്നു.
കുമ്പള, കാസർകോട് ഡിവിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു.
ഇന്ന് രാവിലെ നടക്കുന്ന മഹ്ളറത്തുൽ ബദ്രിയ ആത്മീയ മജ്ലിസ്സിന് സാദാത്തുകൾ നേതൃത്വം നൽകും.
വൈകുന്നേരത്തോടെ സാഹിത്യോത്സവിന് തിരശ്ശീല വീഴും.
സമസ്ത ഉപാദ്ധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ സമാപന സംഗമം ഉദ്ഘാടനം ചെയ്യും.
ശംഷീർ സൈനി സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post