അനാരോഗ്യം; കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

(www.kl14onlinenews.com)
(28-Aug -2022)

അനാരോഗ്യം; കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം :
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ ഒഴിയും. സെക്രട്ടറിയേറ്റിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, യെച്ചൂരി, എംഎ ബേബി എന്നിവർ കോടിയേരിയുമായി കൂടിക്കാഴ്ച്ച നടത്തി. കോടിയേരിയുടെ എകെജി സെന്ററിന് മുന്നിലെ ഫ്‌ലാറ്റിലെത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്.

രോഗബാധിതനായ കോടിയേരിയ്ക്ക് പകരം ആക്ടിംഗ് സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ചയെന്നാണ് റിപ്പോർട്ട്. സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം കോടിയേരിയെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. കോടിയേരിക്ക് അവധി നല്‍കി താത്കാലിക സെക്രട്ടറിയായി ഒരാളെ നിയോഗിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്‌.

യോഗത്തിൽ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കോടിയേരി പങ്കെടുത്തിരുന്നില്ല. അതേസമയം കോടിയേരിയെ കൂടെ നിർത്തിയുള്ള തീരുമാനവും പരിഗണനയിലുണ്ട്. ആരോദഗ്യാവസ്ഥ പരിഗണിച്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കാമെന്ന് കോടിയേരി അറിയിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി നാളെ ചെന്നൈയിലേക്ക് പോകും.

Post a Comment

Previous Post Next Post