(www.kl14onlinenews.com)
(20-Aug -2022)
പൊതു വിദ്യാലയങ്ങളുടെ ഭാഗമായുള്ള പ്രീ പ്രൈമറികൾക്ക് സർക്കാർ അംഗീകാരം നൽകുക: മുക്കൂട് സ്‌കൂൾ പി.ടി.എ കമ്മിറ്റി പ്രമേയം പാസ്സാക്കി
അജാനൂർ : പൊതു വിദ്യാലയങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറികൾക്ക് സർക്കാർ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുക്കൂട് ഗവ എൽ പി സ്‌കൂൾ പി.ടി.എ ജനറൽ ബോഡി യോഗം പ്രമേയം പാസ്സാക്കി . സ്‌കൂളിൽ കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രീ പ്രൈമറി ക്‌ളാസ്സുകൾക്ക് ഇത് വരെ സർക്കാരിന്റെ അംഗീകാരമോ പിന്തുണയോ ലഭിച്ചിട്ടില്ല . മാത്രമല്ല മുക്കൂട് പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ പ്രീ പ്രൈമറി ക്‌ളാസ്സുകളുടെ പഠനാവശ്യങ്ങൾക്കും , ഉച്ച ഭക്ഷണത്തിനും പോഷകാഹാര വിതരണത്തിനും അധ്യാപികയുടെയും ആയയുടെയും വേതനത്തിനും കുട്ടികൾ നൽകുന്ന ഫീസും പി.ടി.എയുടെ പിന്തുണയും മാത്രമാണ് ഉള്ളതെന്നും , അംഗീകാരമില്ലാത്ത എല്ലാ സർക്കാർ വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി ക്‌ളാസ്സുകളുടെ അവസ്ഥയും സമാനമാണെന്നും പ്രമേയത്തിൽ പറയുന്നു . ആയതിനാൽ സർക്കാർ ഈ വിഷയത്തിൽ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും പ്രമേയത്തിൽ അഭ്യർത്ഥിക്കുന്നു . പി.ടി.എ ജനറൽ ബോഡി യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത് .
ജനറൽ ബോഡി യോഗത്തിൽ 2022-23 വർഷത്തേക്കുള്ള പി.ടി.എ കമ്മിറ്റിയെ തിരഞ്ഞെടുത്തു . ഭാരവാഹികളായി റിയാസ് അമലടുക്കം ( പിടിഎപ്രസിഡന്റ് ), രാജേഷ് വി ( വൈ: പ്രസിഡന്റ് ), സുനിത പ്രകാശൻ ( മദർ പിടിഎ പ്രസിഡന്റ് ) , ജയ നിത്യാനന്തൻ (വൈ: പ്രസിഡന്റ്) , ജയന്തി കെ ( സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു . റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ച ചടങ്ങ് വാർഡ് മെമ്പർ എം ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു . ധനുഷ് മാഷ് സ്വാഗതവും , സുനിത പ്രകാശൻ നന്ദിയും പറഞ്ഞു . പ്രധാനാധ്യാപിക കെ ജയന്തി പ്രവർത്തന റിപ്പോർട്ടും , വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു . തുടർന്ന് ധനുഷ് മാഷ് ഭാവി പ്രവർത്തനം അവതരിപ്പിച്ചു . തുടർന്ന് ചർച്ചയും തിരഞ്ഞെടുപ്പും നടന്നു .
Post a Comment