ഡോ.ജമാൽ അഹമ്മദിന് നഗരസഭയുടെ സ്നേഹോപഹാരം

(www.kl14onlinenews.com)
(20-Aug -2022)

ഡോ.ജമാൽ അഹമ്മദിന്
നഗരസഭയുടെ
സ്നേഹോപഹാരം
നീലേശ്വരം: താലൂക്ക് ആശുപത്രിയിൽ ഏഴ് വർഷത്തെ സേവനം പൂർത്തിയാക്കി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് സ്ഥലം മാറിപ്പോകുന്ന മെഡിക്കൽ സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദിന് നഗരസഭയുടെ സ്നേഹോപഹാരം.

താലൂക്ക് ആശുപത്രി ഹാളിൽ
നഗരസഭാ വൈസ് ചെയർമാൻ ശ്രീ പി പി മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ
ചേർന്ന യാത്രയയപ്പു യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടിവി ശാന്ത ഉപഹാരം സമർപ്പിച്ചു. 

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി ലത സ്വാഗതം പറഞ്ഞു. 
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി. ഗൗരി, കെ.പി രവീന്ദ്രൻ കൗൺസിലർമാരായ ഇ. ഷജീർ, ഷംസുദ്ദീൻ അരിഞ്ചിറ, പി. ഭാർഗ്ഗവി, ആശുപത്രി സൂപ്രണ്ടായി പുതിയതായി  ചുമതലയേറ്റ ഡോ.  എ.ടി. മനോജ്, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി  അംഗങ്ങളായ കെ.രാഘവൻ , പി.വിജയകുമാർ , കെ.പി.മൊയ്തു, രമേശൻ എന്നിവർ സംസാരിച്ചു. ഡോ. ജമാൽ മറുപടി പ്രസംഗം നടത്തി. കൗൺസിലർ വി.വി.ശ്രീജ നന്ദി പറഞ്ഞു.

കാസർകോട് സ്വദേശിയായ ഡോ. ജമാൽ അഹമ്മദ് 2015 ആഗസ്റ്റിലാണ്  വയനാട്  ഡെപ്യൂട്ടി ഡി.എം ഒ പദവിയിൽ നിന്നും മാറി നീലേശ്വരം താലൂക്കാശുപത്രിയിൽ സൂപ്രണ്ടായി ജോലിയിൽ പ്രവേശിച്ചത്. 
നീലേശ്വരത്തെ സേവന കാലം തൻ്റെ സർവീസ് ജീവിതത്തിലെ സുവർണ കാലമായിരുന്നു  എന്ന് ഡോക്ടർ  ഓർക്കുന്നു.                        നിരവധി  വികസന പ്രവർത്തനങ്ങൾ നടന്ന  കാലയളവിൽ സ്ഥാപന മേധാവിയെന്ന നിലയിൽ അതിൽ ഭാഗഭാക്കാവാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ് എന്നും ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റിയ വികസന പ്രവർത്തനങ്ങളിൽ  നീലേശ്വരം നഗരസഭാ നേതൃത്വം നൽകിയ പിന്തുണ മറക്കാൻ കഴിയില്ലെന്നും ഡോക്ടർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു.

ഡോക്ടർ ജമാൽ അഹമ്മദിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും നഗരസഭയും ഒരേ മനസ്സോടെ  പ്രവർത്തിച്ചതുകൊണ്ടാണ് കോവിഡ് വ്യാപനത്തിന്റെ കാലത്ത് നീലേശ്വരത്തിന്  മികച്ച പ്രതിരോധമൊരുക്കാൻ സാധിച്ചത്.

Post a Comment

Previous Post Next Post