എംഡിഎംഎയും കഞ്ചാവുമായി പൊലീസുകാരന്‍ പിടിയില്‍

(www.kl14onlinenews.com)
(20-Aug -2022)

എംഡിഎംഎയും കഞ്ചാവുമായി പൊലീസുകാരന്‍ പിടിയില്‍
ഇടുക്കി:
ഇടുക്കി തൊടുപുഴയില്‍ എംഡിഎംഎയുമായി പൊലീസുകാരന്‍ പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ എംജെ ഷാനവാസിനെയാണ് എക്‌സൈസ് ഇന്റലിജന്‍സ് സംഘം പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഷംനാസ് ഷാജിയെയും കസ്റ്റഡിയിലെടുത്തു. ഷാനവാസിന്റെ കാറില്‍ നിന്നും മൂന്നര ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

തൊടുപുഴ മുതലക്കോടം കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് പരിശോധന നടത്തിയത്. ഷാനവാസിന്റെ കാറില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇയാളുടെ സുഹൃത്ത് ഷംനാസ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ക്ക് ലഹരിമരുന്ന് എവിടെ നിന്ന് ലഭിച്ചുവെന്നതില്‍ ഇതുവരെ സൂചനകള്‍ ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു ശേഷം വിശദമാ. അന്വേഷണം നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Post a Comment

Previous Post Next Post