റോഡിൽ ഹെലികോപ്റ്റർ, ഫുജൈറയിൽ തീപിടിത്തത്തിൽ പരുക്കേറ്റയാളെ രക്ഷിച്ചു

(www.kl14onlinenews.com)
(11-Aug -2022)

റോഡിൽ ഹെലികോപ്റ്റർ, ഫുജൈറയിൽ തീപിടിത്തത്തിൽ പരുക്കേറ്റയാളെ രക്ഷിച്ചു

ഫുജൈറ:ഫുജൈറയിൽ ഇന്ധന ടാങ്കറിനു തീപിടിച്ച് ഏഷ്യക്കാരനു പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഷനൽ സെർച് ആൻഡ് റെസ്‌ക്യൂ സെന്റര്‍ (എൻഎസ്ആർസി) ഫുജൈറ പൊലീസിന്റെ സഹകരണത്തോടെയാണു രക്ഷാപ്രവർത്തനം നടത്തിയത്.

റോഡ് സൈഡിൽ ഹെലികോപ്റ്റർ ഇറക്കിയാണ് എൻഎസ്ആർസി രക്ഷാപ്രവർത്തനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടു. ഹെലികോപ്റ്ററിലാണ് പരുക്കേറ്റ വ്യക്തിയെ ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയത്.
അൽ ബിത്താന മേഖലയിലെ തിയോയിലാണു ടാങ്കറിന് തീപിടിച്ചത്. ഇതിനെ തുടർന്നു ഷെയ്ഖ് മക്തൂം സ്ട്രീറ്റ് അൽ ബുതാന ഏരിയ മുതൽ അൽ ഫർഫർ റൗണ്ട്എബൗട്ട് വരെയുള്ള ഇരു ദിശകളിലും റോഡുകൾ ഫുജൈറ പൊലീസ് അടച്ചു.

Post a Comment

أحدث أقدم