(www.kl14onlinenews.com)
(12-Aug -2022)
തിരുവനന്തപുരം: എഡിജിപി വിജയ് സാഖറെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ആയേക്കും. ഇതിനായി സാഖറെകേന്ദ്ര ഡപ്പ്യൂട്ടേഷന് അപേക്ഷ നല്‍കി. ഇപ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സാഖറെ.
നേരത്തെ കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ സാഖറെയ്ക്ക് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. മയക്കുമരുന്ന് ശൃംഖലകളുമായി ബന്ധമുണ്ട് എന്നായിരുന്നു ആരോപണം. ഇപ്പോള്‍ അദ്ദേഹം അവധിയിലാണ്.
ഇതിന് പുറമേ സ്വര്‍ണക്കടത്ത് കേസില്‍ ഷാജ് കിരണുമായി എഡിജിപി വിജയ് സാഖറെ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി സ്വപ്ന സുരേഷും രംഗത്തെത്തിയിരുന്നു. ഒരു ഫ്രോഡിനൊപ്പം നാലഞ്ച് മണിക്കൂര്‍ സമയം ചെലവഴിക്കുകയും അയാളെ മീഡിയേറ്ററായി തന്റെ അടുക്കലേക്ക് അയച്ചുവെന്നും അതിന്റെ അര്‍ത്ഥം എന്താണ് എന്നുമായിരുന്നു സ്വപ്ന കൊച്ചിയില്‍ മാധ്യമങ്ങളോട് ചോദിച്ചത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് സ്വപ്നയടക്കം ആരുമായും സംസാരിച്ചിട്ടില്ലെന്നാണ് വിജയ് സാക്കറെ അറിയിച്ചത്.
إرسال تعليق