എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയികളെ ജിഎച്ച്എസ്എസ് പളളിക്കരയിലെ 1987- 88 എസ്എസ്എൽസി കൂട്ടായ്മ അനുമോദിച്ചു

(www.kl14onlinenews.com)
(20-Aug -2022)

എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയികളെ ജിഎച്ച്എസ്എസ് പളളിക്കരയിലെ 1987- 88 എസ്എസ്എൽസി കൂട്ടായ്മ അനുമോദിച്ചു
പള്ളിക്കര: ജി.എച്ച്.എസ്.എസ് പള്ളിക്കരയിൽ പഠിച്ച 1987- 88 എസ്.എസ്.എൽ.സി ബാച്ച് സഹപാഠി കൂട്ടായ്മ 'ഒരു വട്ടം കൂടി' സഹപാഠികളുടെ മക്കളിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ജൂനിയർ റെഡ്ക്രോസ് കാസർഗോഡ് ജില്ലാ കോർഡിനേറ്റർ കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. സഹപാഠി കൂട്ടായ്മ പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.അശോകൻ നായർ, ട്രഷറർ പി.ബി.രാജേഷ്കുമാർ, കാസർഗോഡ് ചാല ബി.എഡ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ദിവ്യ വിനോദ്കുമാർ ഭാരവാഹികളായ ശോഭനകുമാരി, വി.കെ.ശശികുമാർ, കെ.വി.രാജീവൻ, പി.എം.മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം മാസ്തിഗുഢ, കെ.സി.ശശി, പ്രദീപ്കുമാർ, ദാമോദരൻ സി.ടി, നിർമ്മല ടി.കെ, ചന്ദ്രിക മഹേഷ് മലാംകുന്ന് എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ ദീപക് ദാമോദരൻ, സാക്ഷി പ്രദീപ്, വിസ്മയ വിനോദ്, അശ്വന്ത് അശോകൻ, വിശ്വമൂർത്തി നാരായണ ഹെബ്ബാർ എന്നിവർ ഉപഹാരവും ക്യാഷ് അവാർഡും ഏറ്റുവാങ്ങി

Post a Comment

Previous Post Next Post