പുതിയ ഇന്ധനവില പ്രാബല്യത്തിൽ; കേരളത്തിൽ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയും കുറഞ്ഞു

(www.kl14onlinenews.com) (NOV-04-2021)

പുതിയ ഇന്ധനവില പ്രാബല്യത്തിൽ; കേരളത്തിൽ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയും കുറഞ്ഞു

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തിലെ നികുതിയിലും കുറവ്. സംസ്ഥാനത്ത് പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയുമാണ് ആനുപാതികമായി കുറഞ്ഞത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105.86 രൂപയായി കുറഞ്ഞു. ഡീസലിന് 93.52 രൂപയാണ് പുതിയ വില. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 103.97 രൂപയും ഡീസലിന് 92.57 രൂപയുമായി.

ഇന്നലെ രാത്രിയാണ് കേന്ദ്രം പെട്രോളിന്റെ എക്സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചത്. പെട്രോൾ ഡീസൽ വില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് കേന്ദ്ര നടപടി.
കേന്ദ്ര നികുതിക്ക് ആനുപാതികമായി സംസ്ഥാന നികുതിയും കുറഞ്ഞതോടെയാണ് പെട്രോളിനും ഡീസലിനും അധിക കുറവ് ഉണ്ടായത്. അതേസമയം, ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാർ തിരുവ കുറച്ചതിനു പിന്നാലെ സ്വന്തം നിലയ്ക്കും നികുതി കുറച്ചു. ഗോവ, അസം, ത്രിപുര, മണിപ്പൂർ സംസ്ഥാനങ്ങളാണ് മൂല്യ വർധിത നികുതി (വാറ്റ്) കുറച്ചത്. പെട്രോളിന് ഏഴ് രൂപ വരെയും ഡീസലിന് 12 രൂപ വരെയുമാണ് കുറച്ചത്.

1 Comments

  1. വില ഇനിയും കുറക്കണം മറ്റു രാജ്യങ്ങളെക്കാലും വില ഇന്ത്യയിൽ കുടുതലാണ്

    ReplyDelete

Post a Comment

Previous Post Next Post