ഹൈക്കമാന്‍ഡിന്‍റെ കരുത്ത് ചോര്‍ന്നു, കോണ്‍ഗ്രസ് ശിഥിലമാകുന്നുവെന്ന് എ വിജയരാഘവന്‍

(www.kl14onlinenews.com) (03-Sept-2021)

ഹൈക്കമാന്‍ഡിന്‍റെ കരുത്ത് ചോര്‍ന്നു, കോണ്‍ഗ്രസ് ശിഥിലമാകുന്നുവെന്ന് എ വിജയരാഘവന്‍
തിരുവനന്തപുരം:
യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിച്ചുവെന്ന പാർട്ടി വിലയിരുത്തൽ ശരിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ വലിയ തകർച്ചയും ശിഥിലീകരണവുമാണ് നടക്കുന്നത്. കോൺഗ്രസ് ദേശീയ തലത്തിൽ തന്നെ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കരുത്ത് ചോർന്നു. ജനവിരുദ്ധമായ ബിജെപി നിലപാടുകളെ പ്രതിരോധിക്കാൻ സാധിക്കാത്ത നിലയിലേക്ക് കേന്ദ്രത്തിലെ കോൺഗ്രസ് ദുർബലപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ചേരിതിരിഞ്ഞ് തർക്കിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം തർക്കങ്ങളുടെ പേരിലാണ് കർണാടകത്തിലടക്കം കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. ഇതേ പശ്ചാത്തലത്തിലാണ് കേരളത്തിലെ കോൺഗ്രസിലെ തർക്കങ്ങളേയും കാണേണ്ടത്


ദേശീയ തലത്തിൽ ശക്തിചോർന്ന കോൺഗ്രസ് പിടിച്ചുനിന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാത്ത പാർട്ടി എന്നത് കോൺഗ്രസിന്റെ മുഖമുദ്രയായി. വ്യക്തികൾക്ക് ചുറ്റും അണിനിരന്നവരാണ് നേതൃത്വത്തിലേക്ക് വരുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവും ഇല്ലാത്ത പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി. ഏത് തരം വിദ്യപ്രയോഗിച്ചാലും കേരളത്തിലെ കോൺഗ്രസിൽ തർക്കങ്ങൾ ഇങ്ങനെ മുന്നോട്ടുപോവും. ഇങ്ങനെ തർക്കിച്ച് ഗ്രൂപ്പുകളും പുതിയ ഗ്രൂപ്പുകളും ഉണ്ടാവുന്ന പാർട്ടിക്ക് സെമി കേഡർ എന്ന വിചിത്ര പേര് കൂടിയുണ്ട്. കേരളത്തിൽ കോൺഗ്രസിന് കൃത്യമായ നയങ്ങളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Post a Comment

أحدث أقدم