തളങ്കരയിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണം: സിദ്ദീഖ് ചക്കര നിവേദനം നൽകി

(www.kl14onlinenews.com) (03-Sept-2021)

തളങ്കരയിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണം: സിദ്ദീഖ് ചക്കര നിവേദനം നൽകി
തളങ്കര:
തളങ്കര
ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ
അനുവദിക്കണമെന്ന് തളങ്കര കണ്ടത്തിൽ വാർഡ് കൗൺസിലർ സിദ്ദീഖ് ചക്കര കെ.എസ്.ആർ.ടി.സി അസിസ്റ്റന്റ് ട്രാൻസ്പോർട്ട്
ഓഫീസർ സി. നിഷിലിന് നൽകിയ നിവേദനത്തിൽ
ആവശ്യപ്പെട്ടു. കോവിഡിനെ തുടർന്ന്
സ്വകാര്യ ബസ്സുകൾ ഓട്ടം 
കുറച്ചതോടെ തളങ്കര 
ഭാഗത്തെ ജനങ്ങളും  കാസർകോട്  റെയിൽവേ  സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർ, കാസർകോട് മുനിസിപ്പാലിറ്റിയിലേ ഉദ്യോഗസ്ഥർ,തളങ്കര പോസ്റ്റ് ഓഫീസിലെ ഉപഭോക്താക്കൾ, തളങ്കരയിലെ സ്കൂളുകളിൽ പി.എസ്.സി. പരീക്ഷയ്ക്ക് 
വരുന്ന ഉദ്യോഗാർത്ഥികൾ, 
ആശുപത്രിയിലേക്ക് വരുന്ന രോഗികൾ, മഡോണ വനിതാ ഹോസ്റ്റലിലെ അന്തേവാസികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ദിവസത്തിൽ ഒന്നോ രണ്ടോ സമയങ്ങളിൽ മാത്രമേ ഇപ്പോൾ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നുള്ളൂ. കോവിഡ് ടെസ്റ്റ് നടത്താനും വാക്‌സിനേഷൻ എടുക്കാനും ടൗൺ ഭാഗത്തേക്ക് പോകേണ്ടവരും വളരെ ബുദ്ധിമുട്ടിലാണ്. ആയതിനാൽ കാര്യഗൗരവം ഉൾക്കൊണ്ട് ജനങ്ങളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ തളങ്കര ഭാഗത്തേക്ക് എത്രയും പെട്ടെന്ന് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് അനുവദിക്കണമെന്ന് സിദ്ദീഖ് ചക്കര നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم