(www.kl14onlinenews.com) (03-Sept-2021)
സാംസ്കാരികം കാസർകോട്
കാസർകോട്:
സാംസ്കാരിക ഭൂമികയിൽ പൊൻ തിളക്കമേകി മുന്നേറുന്ന ഉജ്വല കൂട്ടായ്മയാണ് സാംസ്കാരികം കാസർകോടെന്ന് പ്രമുഖ ഗാന്ധിയനും എഴുത്തുകാരനുമായ അഡ്വക്കേറ്റ് ടി.കെ.സുധാകരൻ അഭിപ്രായപ്പെട്ടു. സാംസ്കാരികം കാസർകോടിനു വേണ്ടി ധനരാജ് ബേഡകം രൂപകല്പന ചെയ്ത ലോഗോ ശ്രീ വി.അബ്ദുൾ സലാമിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ എം. അസിനാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.വി. ഭാവനൻ, ഭരതൻ നീലേശ്വരം, സുകുമാരൻ ആശിർവാദ് , രാമകൃഷ്ണൻ മോനാച്ച എന്നിവർ പ്രസംഗിച്ചു. പ്രഭാകരൻ കരിച്ചേരി സ്വാഗതവും സി.കെ. കണ്ണൻ പാലക്കുന്ന് നന്ദിയും പറഞ്ഞു.
إرسال تعليق