കോവിഷീൽഡ് എടുത്തവർക്ക് ബുധൻ മുതൽ ദുബായ് യാത്ര, അബുദാബി ഉൾപ്പെടെ മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയുടെ കാര്യം പറഞ്ഞിട്ടില്ല

(www.kl14onlinenews.com) (20-Jun-2021)

കോവിഷീൽഡ് എടുത്തവർക്ക് ബുധൻ മുതൽ ദുബായ് യാത്ര


ദുബായ്:
കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി നീക്കി. അസ്ട്രാസെനക (ഇന്ത്യയിലെ കോവിഷീൽഡ്), സ്പുട്നിക്, ഫൈസർ, സിനോഫാം വാക്സീനുകളിൽ ഏതെങ്കിലും 2 ഡോസും എടുത്ത, താമസവീസയുള്ളവർക്ക് 23 മുതൽ ദുബായിൽ എത്താം. അബുദാബി ഉൾപ്പെടെ മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയുടെ കാര്യം പറഞ്ഞിട്ടില്ല.
ദുബായിലേക്കു പ്രവേശനം പുനരാരംഭിക്കുന്നതിന്റെ ആശ്വാസത്തിലാണു മലയാളികൾ ഉൾപ്പെടെയുള്ളവരെങ്കിലും കോവാക്സീൻ കുത്തിവയ്പെടുത്തവർ ആശങ്കയിലാണ്. കോവിഷീൽഡും കോവാക്സീനുമാണ് ഇന്ത്യയിൽ കൂടുതൽ പേരും സ്വീകരിച്ചിട്ടുള്ളത്.
മറ്റു നിബന്ധനകൾ: യാത്രയ്ക്ക് 48 മണിക്കൂറിനിടെയെടുത്ത ക്യുആർ കോഡോടു കൂടിയ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനു പുറമേ, പുറപ്പെടുന്ന വിമാനത്താവളത്തിൽ 4 മണിക്കൂറിനിടെ വീണ്ടും റാപ്പിഡ് പിസിആർ നടത്തിയ രേഖയും വേണം. ദുബായ് വിമാനത്താവളത്തിൽ വീണ്ടും പരിശോധന നടത്തും.
ഇതിന്റെ ഫലം വരുന്നതു വരെയുള്ള 24 മണിക്കൂർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ കഴിയണം.റാപ്പിഡ് പിസിആർ, ക്വാറന്റീൻ ചെലവ് എന്നിവയുൾപ്പെടെയുള്ള വിവരങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. വരും ദിവസങ്ങളിൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചേക്കും. സന്ദർശക വീസ അനുവദിക്കുന്ന കാര്യവും പരാമർശിച്ചിട്ടില്ല. ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.

1 Comments

  1. ഒരു തലയും വാലും ഇല്ലാത്ത ന്യൂസ്

    ReplyDelete

Post a Comment

Previous Post Next Post