കാസർകോട് കെയര്‍വെല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. സിഎ അബ്ദുല്‍ ഹമീദ് അന്തരിച്ചു

(www.kl14onlinenews.com) (23-Apr-2020)

കാസർകോട് കെയര്‍വെല്‍ ഹോസ്പിറ്റല്‍ എംഡി ഡോ. സിഎ അബ്ദുല്‍ ഹമീദ് അന്തരിച്ചു 
  
കാസര്‍കോട് :
നുള്ളിപ്പാടി കെയര്‍വെല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ പ്രശസ്ത അനസ്‌തേഷ്യോളജിസ്റ്റ് ഡോ സിഎ അബ്ദുല്‍ ഹമീദ് നിര്യാതനായി. വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒന്നര വര്‍ഷമായി കോമയിലായിരുന്നു.

സാമൂഹിക പ്രവര്‍ത്തകനായിരുന്നു. കാസര്‍കോട് ഫ്രൈഡേ ക്ലബ് പ്രസിഡന്റ്, കാസര്‍കോട് ഇസ്ലാമിക്ക് സെന്റര്‍ പ്രസിഡന്റ്, സൗഹൃദം കാസര്‍കോട് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ: പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. സുഹറ. മക്കള്‍: ഡോ. അഷ്ഫാഖ്, അസ്ഹര്‍, അജ്മല്‍. സഹോദരി അമീന.

Post a Comment

Previous Post Next Post