(www.kl14onlinenews.com) (22-Apr-2020)
കോവിഡ് 19:
തടവുകാര്‍ക്ക് മാപ്പ് നല്‍കി ഖത്തര്‍ അമീര്‍
ദോഹ :
കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറിലെ ജയിലില്‍ കഴിയുന്ന വിവിധ തടവുകാര്‍ക്ക് അമീര്‍
മാപ്പ് നല്‍കി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടേതാണ് ഉത്തരവ്. തെരഞ്ഞെടുത്ത തടവുകാര്‍ക്കാണ് മാപ്പ് നല്‍കുന്നത്. മനുഷ്യാവകാശപരമായ പരിഗണനകള്‍ വെച്ചും ആരോഗ്യാവസ്ഥ പരിഗണിച്ചുമാണ് വിവിധ തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്ന് വിവിധ മാധ്യമങ്ങള്‍ അറിയിച്ചു.
Post a Comment